കാവൽക്കാരൻ വേദിയിൽ

ഒരു കലാസൃഷ്ടി രംഗത്ത് അവതരിപ്പിച്ച് കഴിഞ്ഞ് സത്യസന്ധമായ നല്ല അഭിപ്രായങ്ങൾ നേരിട്ട് കേൾക്കുക എന്ന ഭാഗ്യം ഇന്ന് ചങ്ങമ്പുഴ പാർക്കിൽ വെച്ച് ലഭിച്ചു. അത് നാടക കലാകാരൻമാർക്ക് മാത്രം കിട്ടുന്ന ഒരു ഭാഗ്യമാണ്. സിനിമയെന്ന മുറിച്ച് ഒട്ടിച്ച് ചേർക്കുന്ന കലാ പരിപാടി നാടകത്തിൽ സാധിക്കാത്തത് കൊണ്ട് വേദിയിൽ നമ്മൾ സംവദിക്കുന്ന ആശയങ്ങൾ പ്രേക്ഷകരെ വികാരതള്ളലിലേക്ക് എത്തിക്കും. നാടകം കഴിഞ്ഞ് അവർ നേരിട്ട് വന്ന് അഭിപ്രായങ്ങൾ പങ്കുവെയ്ക്കും അതിൽ ഏറ്റവും ഹൃദയസ്പർശിയായ ഒന്ന് ഇന്ന് "കാവൽക്കാരന്റെ " പ്രദർശന വേദിയിൽ നടന്നു. 
നാടകം കണ്ട ഒരു അഛ്ചൻ വന്ന് കെട്ടിപിടിച്ച് നിങ്ങളുടെ ഡയലോഗിൽ ഇതു കൂടി കൂട്ടി ചേർക്കണമെന്ന് പറഞ്ഞു. " വേസ്റ്റ് കളയാനും പാൽ വാങ്ങാനും , ചെടി നന്നക്കാനും മാത്രമല്ല പ്രായമായവരെ ഉപയോഗിക്കുന്നത് , വീട്ടിലെ പഴകിയ ഭക്ഷണങ്ങൾ എല്ലാം ചിലവഴിക്കാനുള്ള ഉപാധി കൂടിയാണ് പ്രായമായവർ എന്ന് ... ഒരു നിമിഷത്തേക്ക് സ്തബധനായി പോയി പിന്നെ അദ്ദേഹത്തെ ചേർത്തുപിടിച്ചു....

Popular posts from this blog

പെണ്ണൊരുക്കത്തിന്റെ ഉള്ളൊഴുക്കുകൾ

അലമാരകൾക്കിടയിലെ ആളനക്കങ്ങൾ

കഞ്ചാവാടാ നല്ലത്