മുക്കുപണ്ടം (കഥാസാരം )
അനൂപ് ഒരു സ്വർണ പണിക്കാരനാണ് .നഗരത്തിലെ പ്രമുഖ ജ്വല്ലറിയിേലേക്ക് ഓർഡർ അനുസരിച്ച് സ്വന്തം വീട്ടിൽ നിന്നും ആഭരണങ്ങൾ പണിഞ്ഞു കൊടുക്കും. അപ്പൻ ജോണിയും അമ്മ അന്നമ്മയും സഹോദരി ലീനയും അടങ്ങുന്നതാണ് അനൂപിന്റെ കുടുംബം . കൽപ്പണിക്കാരനായ അച്ചനെങ്കിലും മുഴുവനായി പണി പൂർത്തിയാകാത്ത വീട് അയാളുടെ പിടിപ്പില്ലായ്മയാണെന്ന് ഭാര്യ അന്നമ്മ പറയും. വീടു പണിയാനായി എപ്പോഴെങ്കിലും അനൂപ് തയ്യാറെടുക്കുമ്പോൾ സഹോദരി ലീന വന്ന് എന്തെങ്കിലും ഉഡായിപ്പ് പറഞ്ഞ് ആ കാശ് വാങ്ങി കൊണ്ടുപോവും. ആഴ്ച്ചയിലൊരിക്കൽ അപ്പനും മോനും കൂടി കമ്പനി കൂടും പിന്നെ പാട്ടും കൂത്തും ആകെ ബഹളമാണെന്നാണ് അന്നമ്മയുടെ പരാതി. അനൂപിന്റെ കല്യാണ ആലോചനകൾ കൊണ്ടു പിടിച്ച് നടക്കുന്നുണ്ടങ്കിലും വീടു പണിതീർന്നിട്ട് മതിയെന്നാണ് അനൂപിന്റെ തീരുമാനം. എന്നിരുന്നാലും പ്രേമിച്ച് കല്യാണം കഴിക്കണമെന്നതാണ് അവന്റെ സ്വപ്നം . അതിനായി അവൻ ചില ശ്രമങ്ങൾ നടത്തുന്നുണ്ടങ്കിലും അവന്റെ അപകർഷതാബോധം കാരണം ഒന്നും വിജയിക്കുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം നഗരത്തിലേക്കുള്ള യാത്രക്കിടെ ബസിൽ വച്ച് അവൻ അതി സുന്ദരിയായ ഒരു പെൺകുട്ടിയെ കാണുന്നു. ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടമായ അവള...