പ്രസന്റേഷൻ തുടങ്ങി ആദ്യ സ്ളൈഡ് കണ്ടപ്പോൾ തന്നെ ചോദ്യം വന്നു " ഇതിൽ ഏത് ഭാഗത്തായി വരും മൂല ബന്ധം ?" പെൺകുട്ടികൾ അവതരിപ്പിക്കാൻ തുടങ്ങുമ്പോൾ മാത്രമെ ഇമ്മാതിരി ചോദ്യങ്ങൾ വരൂ അതും ആണുങ്ങളുടെ ഭാഗത്ത് നിന്ന് ! പൊട്ടൻമാരെ പോലെ എല്ലാരും ആർത്തുചിരിച്ചു.... ക്ഷമിച്ചു ശ്രദ്ധയോടെ പറഞ്ഞു കൊടുത്തു .... 3 മാത്തെ slide എത്തിയപ്പോൾ അടുത്ത ചോദ്യം അവന്റെ വക തന്നെ ... ഈ ആനസ് ആണോ ? ഞാൻ ഏലസ് എന്നാ കേട്ടത് ... മറുപടി പറയുമ്പോൾ ദേഷ്യം മുഖത്ത് വരാതിരിക്കാൻ പണിപ്പെട്ടു. ഇത് അവൻ ചോദിച്ചതായിരിക്കില്ല , അവന്റെ അടുത്തിരിക്കുന്ന അവൾ ഇളക്കി കൊടുത്തതാ ... തീരട്ടെ അവൾക്കിട്ടും കൊടുക്കണുണ്ട്. എപ്പോഴും ഉള്ളതാ എന്തേലും പറയുമ്പോഴെക്കും ആൺപിള്ളാരുടെ കൂടെ കൂട്ടി ഒരു ഇളക്കല്‍ , ദേ വരുന്നു അടുത്ത ചോദ്യം ... സിദ്ധാസന ഒന്ന് കാണിച്ച് തരോ ? കാണിച്ചു കൊടുത്തപ്പോൾ അവന് സ്ത്രീകൾ ചെയ്യുന്ന പേര് പറഞ്ഞെ പറ്റു ... "സിദ്ധയോനി ആസനം " എന്ന് ഉറക്കെ പറഞ്ഞപ്പോൾ അവന് സന്തോഷമായി "തെണ്ടി " ഒരു കണക്കിന് പറഞ്ഞവസാനിപ്പിച്ച് കഴിഞ്ഞ് Any Questions? എന്ന് ചോദിച്ചു പോയി. , അല്ല ഗോപികെ ? ഈ കാവടിയാടുന്നോർ വജ്രോലി ആസനം ചെയ്ത...