Posts

Showing posts from February, 2024

ഗുളികൻ കാലം

" ഓര്ക്ക് എന്താ പറ്റിയെ ?" ഞാറ് കെട്ടിയ വാഴനാര് ചുറ്റി മുറുക്കി കൊണ്ട് ഉഷ ചോദിച്ചപ്പോൾ കുമ്പളത്തി കണ്ടത്തിൽ നിന്ന് മുഖമുയർത്തി പുറം കൈ കൊണ്ട് മുഖം ചൊറിഞ്ഞ് നിവർന്നു ...  " ഗുളികനടിച്ച് വീഴ്ത്തിയതാ ഇണെ ... ആടെ രാത്രി പോയ്ക്കൂട പോലും , കള്ളും കുടിച്ചുങ്ങാണ്ടും വയി തെറ്റി ആടെ എത്തി .... രാമേട്ടൻ രാവിലെ പാല് കൊടുക്കാനായിട്ട് പുളീന്റെ അതിലെ പോകാൻ നോക്കുമ്പോ മേലെ ആരോ കിടക്ക്ന്ന് ... ചെന്ന് നോക്കുമ്പളല്ലെ തിരിന്ന്ത്... മോന്തിക്ക് ഓല് വരമ്പ് മ്മെ നിന്ന് തോനെ തെറി വിളിച്ചിരിക്കണ്.... നടാടെ ഒന്നും അല്ലല്ലോ ..... കുടീല് പോയിട്ടുണ്ടാകും ന്നാ വിചാരിച്ചിരിക്കാ.... കുമ്പളത്തി പറഞ്ഞു നിർത്തി. " അത് ഗുളികനടിച്ചതൊന്നുമല്ല പെണ്ണെ , ഹാർട്ടറ്റാക്കാ... ചെളിയിലേക്ക് ഞാറ് കെട്ട് വലിച്ചെറിഞ്ഞ് മോളി തന്റെ വിജ്ജാനം വിളമ്പി ... "കള്ളുകുടിച്ച് കഴിയുമ്പോ പ്രഷറ് കൂടും പിന്നെ ഹാർട്ട് ഫെയിലായി പോവും" മോളി കാര്യകാരണങ്ങൾ അടി വരയിട്ട് ഉറപ്പിച്ചു ... ഞാറ് പറിക്കാൻ മറന്ന് വാ പൊളിച്ച് നിൽക്കുന്ന കൂട്ടുകാരികളെ നോക്കി മോളി തുടർന്നു " ഞാം പറഞ്ഞതല്ല ഹെൽത്ത് സെന്ററിലെ സിസ്റ്ററ് പറഞ്ഞതാ ..... എത...

മറുപടി

"ദൈവം സ്നേഹമാണ് " എനിക്ക് എത്രയും സ്നേഹം നിറഞ്ഞ അപ്പച്ചൻ അറിയുന്നതിന്, അപ്പച്ചന് സുഖമാണോ ? ജോലിക്ക് പോകുന്നുണ്ടോ ? അവിടെ എന്തൊക്കൊയാണ് വിശേഷങ്ങൾ ? അപ്പൂപ്പനും അമ്മൂമ്മക്കും ബാക്കി എല്ലാവർക്കും സുഖമല്ലെ ? ഇവിടെ നല്ല മഴയാണ് , അമ്മച്ചി പണിക്ക് പോകുന്നുണ്ട്. ഞാനും ചേച്ചിയും സ്കൂളിൽ പോകുന്നുണ്ട്. ഞങ്ങൾ നന്നായി പഠിക്കുന്നുണ്ട് അവിടെ മഴയുണ്ടോ ? അപ്പച്ചൻ എന്നാണ് ഞങ്ങളെ കാണാൻ വരുന്നത് ? ഇനി എന്താണ് എഴുതേണ്ടത് എന്ന് വർക്കി ആലോചിച്ച് നോക്കി അവന് ഒന്നും ഓർമ കിട്ടിയില്ല .... മണ്ണെണ്ണ വിളക്ക് നീക്കി വച്ച് അവൻ ചേച്ചിയെ നോക്കി അവൾ നല്ല ഉറക്കത്തിലാണ് ... അവൻ വിളക്കും ഇൻലന്റും വച്ചെഴുതാനുള്ള മാസികയും കയ്യിലെടുത്ത് എഴുന്നേറ്റ് പടിയിറങ്ങി വരാന്തയിലെത്തി അവിടെ ചാക്കിൽ റേഷനരി കുടഞ്ഞിട്ട് അൽപ്പാൽപ്പമായി പേറ്റി താവലും കല്ലും വേർതിരിക്കുന്ന അമ്മച്ചിയുടെ മുന്നിലെത്തി " അമ്മാ ഇനി എന്താ എഴുതേണ്ടെ?" " നീ എന്താ എഴുതിയെ?" മോളി അരിയിൽ നിന്ന് കയ്യെടുത്ത് ചോദിച്ചു വർക്കി വിളക്ക് ഉയർത്തി പിടിച്ച് കയ്യിലിരുന്ന കത്ത് വായിച്ച് കേൾപ്പിച്ചു "ഉം ... മതി ....മറുപടി അയക്കാൻ കൂടി എഴുത...

ഹൂറിയും ജിന്നും - 2

കാവൽ പുരയിലെ ഇരുട്ടിൽ ഇരുന്നു കൊണ്ട് മണി പുറത്തേക്ക് നോക്കി , ഒളിച്ച് നിൽക്കുന്ന നിലാവൊളിയുടെ കിരണങ്ങളിൽ ചിലത് തണങ്ങിന്റെ ഇടയിലൂടെ മാടത്തിലേക്ക് അരിച്ചിറങ്ങണുണ്ട്. മണി വെറുതെ ട്രൗസറിന്റെ പോക്കറ്റിൽ തപ്പി നോക്കി ബീഡി ഇല്ല , ഇടക്ക് വലിച്ചിരുന്ന ബീഡിയുടെ മണം ഓൾക്കിഷ്ടമല്ലന്ന് പറഞ്ഞപ്പോൾ നിർത്തി ... അമ്മ പലതവണ പറഞ്ഞിട്ട് കേട്ടിട്ടില്ല ഓളൊരു തവണ പറഞ്ഞപ്പോൾ തന്നെ നിർത്തി, മണിക്ക് ചിരി വന്നു ... ഓളെ പോലൊരു പെണ്ണ് പറഞ്ഞാൽ ആരാ കേൾക്കാത്തെ?... കായ കട്ടതിന്റെ പിറ്റേന്നും ഓള് വന്ന് രണ്ട് കായ കൊണ്ടുപോയി കട്ടിട്ടല്ലന്ന് മാത്രം "രണ്ട് കായ തരോ മണി ചേട്ടാ " എന്ന് ചോദിച്ചപ്പോൾ താൻ തന്നെ ഉരിഞ്ഞ് കൊടുക്കുയായിരുന്നു. "ന്റെ പേരെങ്ങനെ കിട്ടി ?" എന്ന ചോദ്യത്തിന് കുലുങ്ങി ചിരിച്ച് ഓടി മറഞ്ഞു ... "ഈ കായെക്കൊ എത് നായിന്റെ മക്കള് ഉരിഞ്ഞോണ്ടോയി ന്റെ റബ്ബേ " എന്ന അദ്രുമാൻ കാക്കയുടെ ചോദ്യം മണി കേട്ടില്ലന്ന് വച്ചു. അദ്രുമാന്റെ വാഴപ്പണി കഴിഞ്ഞ് അയ്യപ്പേട്ടന്റെ തൊടില് കവാത്ത് എടുക്കുമ്പോഴും ഓളു വന്നു "തൊടീല് അമ്പഴം വീണിരിക്കണോ മണിയേട്ടാ " എന്ന് ചോദിച്ച് ! ഇത് അമ്പഴ ണ്ടാവണ സമയമല്ല...