Posts

Showing posts from 2022

നാടകം :- സ്വർഗത്തിലേക്കുള്ള വഴി

*സ്വർഗത്തിലേക്കുള്ള വഴി* കഥാപാത്രങ്ങൾ :- കൊച്ചാപ്പു, ഫാദർ വട്ടത്തറ കൊച്ചാ :-ഹലോ ആരെയും കാണുന്നില്ലല്ലോ ഒന്ന് വഴി ചോദിക്കാൻ ? ഈ ആൾക്കാരൊക്കൊ എവിടെ പോയി? വന്ന് വന്ന് കൊറോണ കാരണം ആരും പുറത്തിറങ്ങാതെയായി എന്താ ചെയ്യാ ? (സൈഡിലൂടെ നടന്ന് പോകുന്ന ളോഹ ധരിച്ച ആളിനെ കണ്ട് ) ഹലോ ചേട്ടാ ഒന്ന് നിക്കണെ... (അയാൾ തിരിഞ്ഞ് നിൽക്കുന്നു ) കൊച്ചാ :- അല്ലാ ഇത് ചേട്ടനല്ലല്ലോ അച്ചനല്ലേ പള്ളീലച്ചൻ .. തേടിയ വള്ളി കാലിൽ ചുറ്റി ... ഫാദർ വട്ടത്തറ :- ഉം... എന്നാ കാര്യം ? എനിക്ക് പോയിട്ട് ധൃതിയുണ്ട് കൊച്ചാപ്പു :- എനിക്ക് പോയിട്ട് ധൃതിയില്ല ന്നാലും പോണ്ട വഴി അറിയണമല്ലോ വട്ടത്തറ :- ഇയാളീ കൊച്ച് വെളുപ്പാൻ കാലത്ത് എങ്ങോട്ട് പോണ് ? കൊച്ചാപ്പു :- ഞാൻ സ്വർഗ്ഗത്തിലേക്ക് ... പോവാൻ എറങ്ങിയതാ വട്ടത്തറ :- ഇയാൾക്കെന്താ വട്ടുണ്ടോ ? ഒന്ന് പോയെ മനുഷ്യനെ മിനക്കെടുത്താൻ കൊച്ചാ :- ഞാൻ ശരിക്കും പറഞ്ഞതാ അച്ചോ എനിക്ക് സ്വർഗ്ഗത്തിലേക്കാ പോണ്ടത് ... വട്ടത്തറ :- ഇയാളെന്താ ഈ പറയുന്നെ ? കൊച്ചാ :- അച്ചനല്ലേ പള്ളിലും ധ്യാനത്തിനുമൊക്കെ സ്വർഗ്ഗ രാജ്യത്തിലേക്കു പ്രവേശിക്കാൻ നിങ്ങൾ പ്രയത്നിക്കുവിൻ എന്ന് പ്രസംഗിച്ചത് ? വട്ടത്തറ :- അതിന്....? കൊച്ചാ...

പനിനീർ പൂവ്

സുന്ദരിയായൊരു ചെമ്പനീർ പൂവിനെ കണ്ടു മോഹിക്കത്തവരാരുണ്ട്? മൊട്ടിട്ട് നിൽക്കുമ്പോൾ മൊട്ടിടുന്നോരു ഇഷ്ടം കട്ടെടുക്കാത്ത വരാരുണ്ട്? ഇതളുകൾ വിടർത്തി നീ സുഗന്ധം പരത്തവെ ചുംബനം നൽകുവാൻ മോഹമുണ്ട് ... സ്നേഹത്തിൻ മുള്ളുകളാലെന്നെ തൊല്ലു തലോടും നീയെങ്കിലും ചാരത്ത് വന്നെന്നും തേൻ നുകരും ഞാനുമൊരു മോഹ വണ്ട് ...

റസ്ക്

നായര് പൈസ എണ്ണി തിട്ടപ്പെടുത്തി ... കണക്ക് ബുക്കിൽ ക്രമമായി എഴുതി ... സപ്ളെ ഓഫീസിൽ കൊണ്ടു പോവാനുള്ള പൈസ റബർ ബാന്റിട്ട് വൃത്തിയായി കടലാസിൽ പൊതിയാൻ തുടങ്ങി. "ഇങ്ങള് കഞ്ഞി ക്കുള്ള അരി തരി ചേട്ടാ ... പൈസ ഞമ്മള് കൂലി കിട്ടുമ്പം തരാം " തോലൻ വെറ്റിലക്കറ പിടിച്ച പല്ലു കാട്ടി വെളുക്കെ ചിരിച്ചു തല ചൊറിഞ്ഞു.  "അയിന് അന്റെ കാർഡ് ഏടത്തു തോലാ ? നായര് മുഖമുയർത്തി കണ്ണട നേരെയാക്കി. പൈസ പൊതി മേശയുടെ വലിപ്പിലേക്ക് വച്ചു. "കുടീല് വച്ച് പോന്നതാണെ ഇപ്പോ പോയി ബരാൻ നേരം കിട്ടൂല ...ഞാൻ നാളെ കൊടന്ന് കാട്ടാം അപ്പോ ഇങ്ങള് കുറിച്ചോളി ... " നായര് മുറുക്കാൻ ചവച്ച് തുപ്പി ചിറി തുടച്ചു. നീ എന്നെ സുയിപ്പാക്കാണ്ട് പോട് തോലാ... ഇക്കറിയാം നീയത് ചേട്ടന്റാട വച്ചിട്ട് മങ്കുറുഞ്ഞി അടിച്ചിട്ടുണ്ടാവുന്ന് ... ഞാനോ ആടെ പോയിട്ട്  തോനെ ദിവസായിരിക്കിണ് ... ഇങ്ങള് അരി തരീന്ന് ... ചെന്നിട്ട് വേണം കഞ്ഞി ബെക്കാൻ ... തോലൻ കേണു. മ് ... ഞാനരി തരാം ന്നാല്  അടുത്താഴ്ച്ച  തൊടീല് ചോല വെട്ടാൻ വരോ ..നീയ് ... നായര് നിബന്ധന വച്ചു. ശനിയാഴ്ച്ച കൊണ്ട്  അമ്പർലേത്തെ പണി കയിയും ... തിങ്കളായ്ച്ച ഞാനാടക്ക് ബരാം ... "തോലൻ ഉറപ...