Posts

Showing posts from January, 2024

ഇരുട്ടിന്റെ ആത്മാക്കൾ - 2

ഉമ്മറത്ത് നീണ്ട് നിവർന്ന് കിടക്കുന്ന രൂപത്തിന്റെ ചുറ്റിലും വർക്കി പരതി നടന്നു, ഇടക്കവൻ മുഖത്തിന്റെ അടുത്ത് ചെന്ന് സൂക്ഷിച്ചു നോക്കും പിന്നെ തൊട്ട് നോക്കി ... നെഞ്ചിൻ കൂട് അനങ്ങണുണ്ട് ... മേലെ തൊടിയിലെ അയ്യപ്പേട്ടൻ ഡാമിന്റെ അവിടെ മരിച്ചു കിടന്നപ്പോൾ അവൻ കണ്ടതാണ്, അനക്കമൊന്നുമില്ലാതെ ഉറുമ്പരിച്ച് കിടക്കണത് അയ്യപ്പേട്ടന്റെ തല പൊട്ടിയിട്ടുമുണ്ടായിരുന്നു അന്ന് വെല്യപ്പച്ചൻ പറഞ്ഞു കൊടുത്തതാണ് ജീവനുണ്ടങ്കിൽ നെഞ്ച് ഉയർന്ന് താഴുന്നത് കാണാമെന്ന് .... ഇതിപ്പോ തല പൊട്ടിയിട്ടും ഇല്ല , നെഞ്ചിൻ കൂട് അനങ്ങണും ഉണ്ട് .... വർക്കി പിന്നെയും കിടക്കുന്ന ആളിനെ സൂക്ഷിച്ചു നോക്കി പിന്നെ തിരിഞ്ഞ് അരഭിത്തിയിൽ ഇരിക്കുന്ന തന്റെ ചേച്ചിയെ കൈമാടി വിളിച്ചു "എന്താടാ " ലാലി അവന്റെ അടുത്തേക്ക് ചെന്നു ലാലിയെ ഒന്ന് വീക്ഷിച്ച് അയാൾ കിടക്കുന്ന ആളിന്റെ മുഖവുമായി സാദൃശപ്പെടുത്തി വിശകലനം ചെയ്തു .... ചെറുതാണങ്കിലും ചേച്ചിയുടെ മൂക്കും അപ്പച്ചന്റെ മൂക്കും ഒരുപോലെ തോന്നണുണ്ട് കണ്ണ് .....! കണ്ണ് തുറന്നാലല്ലെ കണ്ണ് ഒത്തുനോക്കാൻ പറ്റുക ... അവൻ ചേച്ചിയെ തോണ്ടി അവളും തന്റെ അപ്പനെ ആദ്യമായ കണ്ട അന്ധാളിപ്പിൽ അങ്ങനെ നിൽക്കുകയാണ് ....

ഇരുട്ടിന്റെ ആത്മക്കാർ

മണ്ണെണ്ണ വിളക്കിന്റെ മങ്ങിമങ്ങിയുള്ള ആട്ടം കണ്ട് മോളിക്കുട്ടി പതുക്കെ എഴുന്നേറ്റു കയ്യിലിരുന്ന മംഗളം വാരിക കിടക്കയിലേക്കിട്ടു  അരികത്ത് വർക്കി കിടന്നുറങ്ങുന്നു, അവന്റെ തുറന്നു വച്ച വായിൽ നിന്ന് ഏത്തായി ഒലിച്ചിറങ്ങിയത് മോളി പുതപ്പിന്റെ അറ്റം കൊണ്ടു തുടച്ചു കൊടുത്തപ്പോൾ അവൻ ചെറുതായൊന്ന് ഇളകി , അവൾ അവന്റെ മുടിയിഴയിൽ പതുക്കെ തലോടി അവൻ വീണ്ടും ഉറക്കമായി. മോളി കട്ടിലിൽ നിന്ന് താഴേക്കിറങ്ങിയപ്പോൾ പലക കട്ടിൽ ഞരങ്ങി മൂളി പഴയതാണ്, അപ്പൻ തന്നത് ... മക്കളെയും കൊണ്ട് 9 സെന്റിൽ പാർക്കാൻ പോരുമ്പോൾ ഒന്നും ഉണ്ടായിരുന്നില്ല "എടിയെ നീ ആ അമ്മേടെ മുറിയിൽ കിടക്കുന്ന കട്ടിലെടുത്തോ ഞാൻ രാജന്റെ കയ്യിൽ കൊടുത്തയച്ചേക്കാം ... " എന്ന് അപ്പൻ പറഞ്ഞപ്പോൾ അമ്മ പിറുപിറുത്തു " കട്ടിലും പാത്രങ്ങളുമായിട്ട് ഒരു പാട് കൊടുത്തതല്ലെ പിന്നേം കൊടുക്ക് മൂത്ത മോളല്ലെ ?" " ടീ നീ കോക്കാട്ട് വേലുവിന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല ടി ........."പിന്നെ ഒരു മുട്ടൻ തെറിയാണ് അപ്പന്റെ വായിൽ നിന്ന് വന്നത്. അപ്പനും അമ്മയും തമ്മിൽ നല്ല രീതിയിൽ വർത്തമാനം പറഞ്ഞു കേൾക്കാതെ ആയിട്ട് കാലം ഒത്തിരിയായി , അപ്പനെന്തെങ്കില...

ചീരുവും ചീരങ്കിയും

മേഘ ചുരുളുകൾ മണിക്കുന്നിന്റെ മുകളിൽ നിന്ന് താഴേക്ക് ചാഞ്ഞിറങ്ങി വലയം പ്രാപിച്ചു തുടങ്ങി... നെൽക്കതിരിൽ നിന്ന് ഇറ്റുവീഴുന്ന വെള്ള തുള്ളികളിൽ വെളിച്ചം പകരാൻ എത്തിയ സൂര്യൻ മേഘങ്ങൾക്കിടയിലായി ഒളിച്ചു കളി തുടരുന്നു ... ചീരങ്കി കുന്തിച്ചിരുന്ന് മൺകലത്തിലേക്ക് പനങ്കുറ്റിയിൽ നിന്ന് വെള്ളം കോരി ഒഴിച്ചു .വയലിന് നടുവിലെ പനങ്കുറ്റിയിലെ വെള്ളമാണ് എല്ലാരും കുടിക്കാൻ എടുക്കുന്നത് പാത്രത്തിന്റെ മുകളിൽ തുണി വിരിച്ച് പായൽ അരിച്ചു കളയും . എത്ര കോരി കളഞ്ഞാലും നേരം വെളുക്കുമ്പോൾ പനംങ്കുറ്റി നിറയെ പായൽ മൂടിയിരിക്കും. സർക്കാര് കുത്തി തന്ന കിണറിലെ വെള്ളം ആരും എടുക്കാറില്ല അതിൽ നിറയെ പത്തലുകളും വാഴ പോളയും കൊണ്ട് മൂടിയിരിക്കയാണ് ... തിരഞ്ഞെടുപ്പ് വരുമ്പോ എല്ലാരും പറയും എല്ലാർക്കും കുടിക്കാൻ വെള്ളം തരുമെന്ന് ... വോട്ടിന്റെ തലേന്നും വോട്ടിന്റെ അന്നും പള്ള നിറച്ച് റാക്ക് കിട്ടും അതാണ് ഓര് തരുന്ന വെള്ളം ! ചീരങ്കി ഓർത്ത് ചിരിച്ചു കൊണ്ട് എഴുന്നേറ്റു ... പായൽ നിറഞ്ഞ തുണി എടുത്ത് പനങ്കുറ്റിയുടെ അരികിലുള്ള കല്ലിൻമേൽ കുടഞ്ഞ് വിരിച്ചു. കലമെടുത്ത് തലയിൽ വച്ച് വയലിന്റെ നടുവിലായി പതിപ്പിച്ച കല്ലുകളിൽ ശ്രദ്ധയോടെ ചവുട്ടി നടന്...