Posts

Showing posts from July, 2020

കുറുക്ക്

"എടാ ഒന്ന് വേഗം നടക്ക് വർക്കി നേരം വൈകി " ഒന്നാം ക്ലാസിലെ അനിയനെയും വലിച്ചു കൊണ്ട് ലാലി കുറുക്കിലെ കയറ്റം കയറുകയാണ് ! മഴ പെയ്ത് ചളിപിളിയായ മണ്ണിട്ട പാതയാണ് കുറുക്ക് . കല്ലായി വഴി ചുറ്റി കറങ്ങി പോകണമെന്നതിനാൽ എല്ലാരും മേപ്പാടിയിലെത്താൻ കുറുക്കിനെ ആണ് ആശ്രയിക്കാറ്. വർക്കി ചെളിയിൽ കാൽ തളളവിരൽ ഊന്നി ഊന്നി പതുക്കെ കയറ്റം കയറി, പലതവണ ചെളിയിൽ കാൽ വഴുതി വീണു ചില ദിവസങ്ങളിൽ സ്കൂളിൽ പോക്കു തന്നെ മുടങ്ങിയപ്പോഴാണ് വെല്യമ്മച്ചി ഈ വിദ്യ പറഞ്ഞു കൊടുത്തത് ! ഒരോ അടി മുന്നോട്ട് വയ്ക്കുമ്പോഴും ആദ്യം തള്ളവിരൽ ഊന്നുക പിന്നെ അടുത്ത കാൽ അങ്ങനെ മുന്നോട്ട് തിരിച്ച് വരുമ്പോൾ മിക്കവാറും ഈ വിദ്യയൊന്നും വിലപ്പോവില്ല , എത്രയൊക്കൊ സൂക്ഷിച്ചാലും ഈ ഇറക്കം ഇറങ്ങുമ്പോൾ കാലു തെറ്റും ധിം ! പിന്നെ നേരെ താഴെ വരെ ഒറ്റ പോക്കാണ് . ചേച്ചി ഇടക്ക് പറയുന്നത് കേൾക്കാം "കാലികളെ കൊണ്ടോ ണത് കൊണ്ടാ ഇത്രേം ചെളി " വർക്കിക്ക് അത് കേട്ടാൽ സംശയമാണ് എന്നിട്ട് കാലികളെന്താ വീഴാത്തത് ? ഒരു കണക്കിന് കയറ്റം കയറി രണ്ടു പേരും നിന്നു. മുകളിലത്തെ വളവിലെ പൊത്തുകൾ നോക്കി അവൻ പേടിച്ച് ചേച്ചിയോട് പറഞ്ഞു " ബാ പോകാം ആ പൊത്തില് കുറു...