Posts

Showing posts from July, 2025

കാർത്തു - 5

"അമ്മേ ... അമ്മേ ...."   ഉച്ചത്തിൽ കാർത്തു അലറി വിളിച്ചത് കേട്ട് കയ്യിലിരുന്ന വാഴപിണ്ടിയും കത്തിയും താഴെ വച്ച് നളിനി വേഗം ഓടി ഉമ്മറത്തേക്ക് ചെന്നു. "അമ്മേ പ്രതിഭ... പ്രതിഭ ജയിച്ച് ...." വീടിന്റെ ഒതുക്കുകൾ  കയറി വന്ന് നിന്ന് കാർത്തു  കിതച്ചു. "ദേ പെണ്ണെ ഒറ്റ അടി വച്ച് തന്നാലുണ്ടല്ലോ? മനുഷ്യൻ പേടിച്ചു പോയ് " നളിനി കൈ ഓങ്ങി  " ന്റെ അമ്മക്കുട്ടി പേടിച്ചു പോയോ" കാർത്തു നളിനിയെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്ത് " പേടിക്കണ്ടാ ട്ടോ " ന്ന് പറഞ്ഞ് ചിരിച്ചു. "പെണ്ണിന്റെ തുള്ളൽ ഇത്തിരി കൂടണുണ്ട് " ഉമ്മ കിട്ടിയ നളിനിയും പുഞ്ചിരിച്ചു ന്നിട്ട് നെന്റെ രവിയേട്ടന് ട്രോഫി കിട്ടിയോ ?" "പിന്നെ കിട്ടാതെ കഴിഞ്ഞ കൊല്ലത്തെ പോലെ പഞ്ചായത്ത് പ്രസിഡന്റല്ല കൊടുത്തെ ഇപ്രാവശ്യം കലക്ടറാ നാളെ പേപ്പറില് ഫോട്ടോയും ഉണ്ടാവും " കാർത്തു സ്വയം ഞെളിഞ്ഞ് പറഞ്ഞു. " നേരോ " കലക്ടറെന്നും ഫോട്ടോയെന്നും കേട്ടപ്പോൾ നളിനിയുടെ മുഖം ആശ്ചര്യം കൊണ്ട് വിടർന്നു. "ഹൊ അമ്മയൊന്ന് കാണണ്ടതായിരുന്നു പഞ്ചായത്തിലെ ജനങ്ങള് മൊത്തം ആടെ ഇണ്ടായിരുന്നു. " ...