Posts

Showing posts from 2015

സൈനബ

മഴക്കാലം കഴിഞ്ഞപ്പോൾ ചെടികളും പൂക്കളും പതുക്കെ തളിർത്തു തുടങ്ങി , രാധാമണിയുടെ വീട്ടിലെ മുറ്റത്തെ ചാമ്പക്ക മരവും പൂത്തു    പഞ്ചസാരയുടെ രുചിയാണ് ചാമ്പക്കക്ക്, കാലം തെറ്റി ഇടക്കിടെ പെയ്യുന്ന മഴയിൽ ചാമ്പക്കപൂക്കൾ ചുവന്ന ചിത്രമായി മാറുന്നത് രാധാമണി നോക്കിയിരിക്കാറുണ്ട് ചുവന്ന ചിത്രങ്ങളെന്നും തന്റെ ജീവിതത്തിലും വരച്ചിട്ടുണ്ടല്ലോ, ജനിച്ച് വീണ ചോരച്ചാലുകൾക്ക് ഇടയിലൂടെ  അമ്മയെ കാലം കൊണ്ടുപോയി അമ്മയുടെ സിന്ദൂരക്കുറി മായിച്ച അച്ഛന്റെ ജീവിതത്തിലെ ചുവപ്പു രാശിയായാണ് എല്ലാരും തന്നെ കണ്ടിരുന്നത് ,അഛൻ വേറെ വിവാഹം ചെയ്തത് നിന്നെ നോക്കാനാണ് എന്നോർമിപ്പിച്ച അപ്പച്ചിയെയും അമ്മമ്മയെയും ചെറിയമ്മ ചവിട്ടി പുറത്താക്കിയപ്പോഴും എല്ലാവരും നീ കാരണമാണല്ലോ എന്ന് കുറ്റപ്പെടുത്തി, 5 വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞിന്റെ ജാതകദോഷം എല്ലാരും വിധിയെഴുതി, 9 വയസ്സിൽ കുളക്കരയിൽ സിദ്ധിക്കൂടിയെന്ന് പറഞ്ഞ് ചെറിയമ്മ ആളെ കൂട്ടിയത് തന്റെ അരക്കു താഴെ ചോരപ്പാടുകൾ കണ്ടപ്പോഴാണ്, ആളെക്കൂട്ടാൻ നേരം സ്വന്തം ഉട പിറന്നോൻ ഓടി മറയുവാൻ വേണ്ടുവോളം സമയമനുവദിച്ചെന്ന് മാത്രം, തീണ്ടലും തൊടീലും അവസാനിച്ചു കഴിഞ്ഞ അടുക്കളയിലെ മീനാക്ഷി...