ത്രേസ്യ കുട്ടി
ത്രേസ്യക്കുട്ടി * * * * * * * * * * * * കറുത്തിരുണ്ടു കൂടുന്ന മേഘ കീറുകളുടെ സഞ്ചാരം നോക്കി തൊടിയിലെ ഊഞ്ഞാലിൻമേൽ കാലുകളാട്ടി ഇരിക്കുകയായിരുന്നു രാധമണി ! പൊടുന്നനെ നാസിക തുമ്പിലേക്ക് മഴതുള്ളി വീണു ഞെട്ടി തരിച്ചുപോയി,പിന്നെ തുടരെ തുള്ളികൾ മുഖത്തേക്ക് ! മഴ ആസ്വദിച്ച് തുടങ്ങുമ്പോഴെക്കും അടുക്കളപ്പുറത്ത് നിന്ന് വിളി വന്നു! മീനാക്ഷി യേടത്തിയാണ് കുട്ട്യേ! മഴ വീഴണത് കണ്ടില്യേ ?കേറിക്കോളുട്ടോ അച്ഛൻ വന്നാ പിന്നെ അതിനാവും' "ചീത്ത! മഴയോട് മടിയോടെ യാത്ര പറഞ്ഞ് തട്ടി വീഴാതിരിക്കാൻ പാവാട തുമ്പും പൊക്കി പിടിച്ച് രാധ ഉമ്മറത്തേക്ക് ഓടി! പടികളിൽ നിന്ന് ഉമ്മറത്തേക്ക് കയറുമ്പോൾ അതാ മുൻപിൽ ചെറിയമ്മ !വായിലെ മുറുക്കാൻ തുപ്പി എന്തോ ചീത്ത പറയാൻ ഭാവിക്കുമ്പോഴെക്കും രാധമണി അകത്തേക്ക് വലിഞ്ഞു, തെക്കിനിയിൽ ചെന്ന് തോർത്തെടുത്ത് മഴവെള്ളം തുടക്കുമ്പോൾ പിന്നാമ്പുറത്ത് സംസാരം കേട്ട് അങ്ങോട്ട് ചെന്നു അവിടെ ചിറക്കലെ ലില്ലി ചേച്ചിയും കൂടെ മുതിർന്നൊരു പെണ്ണും, ആകെ നനഞ്ഞല്ലോ രാധ ക്കുട്ടി " രാധയെ കണ്ട് ലില്ലി ചേച്ചി ആരാഞ്ഞു അല്ലാ സ്കൂള്‍ പൂട്ടലായിട്ട് അമ്മ വീട്ടിലൊന്നും പോയില്ലെ? മറുപടി ഒരു ചിരിയിലൊതുക്കി പിൻവാങ...