Posts

Showing posts from August, 2020

ഓണക്കോടി

🥰 ഓണക്കോടി🥰 കുമ്മായം കലക്കുന്ന കുഴിയുടെ അരികിൽ ഉണ്ണി കുന്തം കാലിൽ ഇരുന്നു. നീറ്റുവാനിട്ട കക്കയിലേക്ക് കൈ നീട്ടിയതും പുറകിൽ നിന്ന് വിളി വന്നു "വേണ്ട ഉണ്ണ്യേ കൈയ്യ് പൊള്ളും" ദാമുവേട്ടനാണ് നീണ്ട ഓടയുടെ കോലിൻ മേലിൽ ചകിരി  കൊണ്ട് ഉണ്ടാക്കിയ ചുക്കിലി ചൂല് കൊണ്ട്  ചുവരിലെ മാറാല തുടക്കുന്ന ജോലി ചെയ്യുന്ന ദാമുവേട്ടനെ നോക്കി ചിരിച്ചു കാണിച്ച് ഉണ്ണി അവിടെ നിന്ന് എഴുന്നറ്റു. "അതേയ് ദാമേട്ടാ "എനിക്ക് ഇത്തിരി ഇത്തിള് തരോ ?" ദാമു മേസ്തിരി ഉണ്ണിയെ ചോദ്യഭാവത്തിൽ നോക്കി " പെയ്ന്റടിച്ച് കഴിയുമ്പോ മതിലിൽ തൂക്കാൻ മയിലിന്റെ പടം വരച്ച് അതിമേല് ഇത്തിളൊട്ടിച്ച് കളറ് കൊടുത്താൽ നല്ല ഭംഗിയായിരിക്കും " മേലത്തെ അപ്പുവേട്ടൻ ചെയ്ത് വച്ചിണ്ടുണ്ട് എന്ത് രസാ കാണാൻ " ഉണ്ണി പറഞ്ഞു നിർത്തി ശ്വാസം വിട്ടു. "തരാല്ലോ ഇതൊന്ന് അടിച്ച് തീർക്കട്ടെ ഞാന് " ഉണ്ണി ഇതിന്റെ  ടക്ക് നടന്ന് കൈയ്യും കാലും പൊള്ളിക്കണ്ട"  "ങ് ....ഹും " എന്ന് മനസില്ലാ മനസോടെ മൂളി ഉണ്ണി അവിടെ നിന്ന്   തൊടിയിലേക്ക് ഇറങ്ങി.ദാമുവേട്ടൻ മാറാല തുടക്കുന്നത് നിർത്തി മുറുക്കാൻ പൊതി കയ്യിലെടുത്തു. തൊടിയില...

കല്ലു മുട്ടായി

"അടങ്ങി നിക്കടി അവിടെ നിനക്കെന്താ ഒരു ചാട്ടം " ?. രാവിലെ അമ്മച്ചി അമ്മിണി ആടിനെ ശ്വാസിക്കുന്നത് കേട്ട് കൊണ്ടാണ് വർക്കി കണ്ണും തിരുമ്മി എഴുന്നേറ്റ് വന്നത് . പണ്ട്  ബീരാൻ കുട്ടിയാക്കാന്റെ പീടികയായിരുന്ന പുല്ലുമേഞ്ഞ ആ വീടിന്റെ കോലായിന്റെ ഓരത്ത് അമ്മിണി ആടിനെ കറന്നു കൊണ്ട് ഇരിക്കുന്ന അമ്മയെ അവൻ പുറകിൽ നിന്ന് കെട്ടിപിടിച്ചു .  "ടാ പാലുമറിഞ്ഞു പോകും പോയി ഗ്ലാസ് എടുത്തോണ്ട് വാ" അവൻ അമ്മയെ വിട്ട് അടുക്കളയിൽ ചെന്ന് തന്റെ കുഞ്ഞി സ്റ്റീൽ ഗ്ലാസ് എടുത്തു , പോയ പോക്കിൽ  തീയുന്തി കൊണ്ട് ഇരിക്കുന്ന ചേച്ചിപ്പെണ്ണിനെ ഒന്ന് തോണ്ടാനും മറന്നില്ല ! മൊന്തയിൽ നിന്ന് അരിച്ചെടുത്ത ചൂടു പാൽ തന്റെ കുഞ്ഞി ഗ്ലാസിൽ വാങ്ങി വർക്കി അതുമായി പുറത്തേക്കിറങ്ങി പുല്ലിൽ നിന്ന് വീണ മഞ്ഞു വെള്ളം അവനെ ചെറുതായൊന്നു കുളിർപ്പിച്ചു. പാടത്ത് കോടയിറങ്ങിയ പുകപടലങ്ങൾ അങ്ങിങ്ങായി തങ്ങി നിൽക്കുന്നു. തൊപ്പിയും തട്ടവും ഇട്ടു കുട്ടികൾ ഒറ്റയും തെറ്റയുമായി മദ്രസയിലേക്ക് പോകുന്നുണ്ട്. അബ്ദുറഹിമാൻ കാക്ക വയലിൽ വെള്ളം തിരിച്ചു കൊണ്ട് നടക്കുന്നുണ്ടായിരുന്നു. അവൻ വേലിക്കരികിലെ മൾബറി മരത്തിൽ ചെന്നു നോക്കി , അങ്ങിങ്ങ് നല്ല തുടുത്ത...

വെള്ളത്തണ്ട്

🥰ഓർമക്കൂട്🥰               2 നീല ജീപ്പിന്റെ മുൻ സീറ്റിൽ നിന്ന് ചാടിയിറങ്ങുന്ന തൊപ്പിയൊക്കെ വച്ച പോലീസുകാരൻ . ഒരു വീടിന്റെ മുൻപിലെത്തി പറയുന്നു, ഇറങ്ങി വാടാ കേറടാ വണ്ടിയിൽ !......... ടിം.! സ്ളേറ്റ് പിന്നെയും താഴെ വീണപ്പോൾ ജോസഫ് സലാമിനെ തോണ്ടി !ഷോജി സിസ്റ്ററിന്റെ ആമയുടെയും മുയലിന്റെയും കഥ ശ്രദ്ധയോടെ കേട്ടിരുന്ന സലാം ചോദ്യഭാവത്തിൽ ജോസഫിനെ നോക്കി , ഉറക്കം തൂങ്ങുന്ന വർക്കിയെ സലാമിനെ കാണിച്ച് ജോസഫ് വാ പൊത്തി ചിരിച്ചു. സലാം നാസറിനെ തോണ്ടി ഈ കാഴ്ച്ച കാണിച്ചു കൊടുത്തു. ചിരി ബഞ്ചിലാകെ പടർന്നു. പിന്നെ ക്ലാസു മൊത്തവും ചിരിയായി സിസ്റ്റർ അടുത്തു വന്ന് നിന്നിട്ടും വർക്കി മാത്രം ഇതൊന്നു മറിഞ്ഞില്ല !  സിസ്റ്റർ അവനെ കുലുക്കി വിളിച്ചു അവൻ കണ്ണു തുറന്ന് എന്താ എന്ന ഭാവത്തിൽ പകച്ചു നോക്കി ! ആർത്ത് ചിരിക്കുന്ന കുട്ടികളെ നോക്കി സിസ്റ്റർ ഉറക്കെ "സൈലൻസ് ! "എന്ന് പറയും കയും ഒപ്പം ചൂണ്ടുവിരൽ ചുണ്ടത്ത് വച്ചു കാണിച്ചു. പതുക്കെ പതുക്കെ ക്ലാസ് നിശബ്ദമായി ചിലർ സ്റ്റിസ്റ്ററിനെ അനുകരിച്ച് ചൂണ്ടുവിരൽ ചുണ്ടത്ത് വച്ചിരുപ്പായി.  താഴെ കിടന്ന സ്ളേറ്റ് സിസ്റ്റർ എടുത്ത് വർക്കിയുടെ കയ...