വേദവാക്യം
കുഞ്ഞായിരുന്നപ്പോൾ തന്നെ അവൾ വേദ പുസ്തകത്തിലെ വേദവാക്യങ്ങൾ പഠിച്ചു , കുറച്ച് മുതിർന്നപ്പോൾ അവളുടെ വേദവാക്യം അച്ഛനും അമ്മയുമായി ,
കല്യാണം കഴിഞ്ഞപ്പോൾ ഭർത്താവിന്റെ വേദവാക്യം
അനുസരിക്കുന്നവളായി, മകൻ
വലുതായപ്പോൾ പിന്നെ അവനായി
അവളുടെ വേദവാക്യം ! അവസാനം
ശരണാലയത്തിലെ വേദവാക്യ പാരായണത്തിൽ പങ്കെടുത്തതും അവൾക്ക് ഓർമയിൽ ഉണ്ടായിരുന്നില്ല കാരണം അവളുടെ മനസ്സു നിറയെ വേദവാക്യങ്ങൾ കോറി വൃത്തികേടായിരുന്നു.🤗