പെങ്ങളൂട്ടി
അവൻ മോഹൻലാലിട്ട ഇടി വള വാങ്ങാനായി പണം സ്വരുക്കൂട്ടി , അമ്പലത്തിലെ ഉത്സവത്തിന് ഇടിവള വാങ്ങി വീട്ടിലെത്തി, എനിക്കൊന്നും വാങ്ങിലേന്ന് പെങ്ങളൂട്ടി ചോദിച്ചു. ഇടിവളയൊന്നുമിടണ്ട ചീത്ത ശീലമാണന്ന് അമ്മയും !ഊരി കളയാൻ മൽ പിടുത്തമായി ഇടക്ക് കേറി പെങ്ങളൂട്ടിയുടെ ചുണ്ട് ഇടിവള
കൊണ്ട് പൊട്ടി. പെങ്ങളൂട്ടി അലറിക്കരഞ്ഞു.
ഇടിവള ഊരി അവൻ
ആറ്റിലെറിഞ്ഞു ... കുടുക്ക പൊട്ടിച്ച് കാശു കൊണ്ട് പത്താമുത്സവത്തിന് അവൻ ചാന്തും കുപ്പിവളയും വാങ്ങി പെങ്ങളൂട്ടിക്ക് കൊടുത്തു , വെടിക്കെട്ട് കാണുമ്പോൾ പൂത്തിരി കത്തിയ കണ്ണുകളുമായി അവളിരുന്നു. അരികെ നിർവൃതിയോടെ അവനും ! പെങ്ങളൂട്ടി !