കാവൽക്കാരൻ* രചന : *ജീസ് കൈതാരം*
വേദി : ഒരു റെയിൽവേ ട്രാക്കിന്റെ ഓരം . ട്രെയിൻ കടന്നുപോകുന്നു. ടെയിൻ തട്ടി ആരോ മരിച്ചതിന്റെ ബഹളങ്ങൾ ! ഒരാൾ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറയുന്നു. സ്റ്റേഷനിൽ നിന്നും ഒരാളെ ഡ്യൂട്ടിക്കയക്കാം എന്ന് പറയുന്നു. പോലീസ് കാരൻ : തോമസ് സാറെ , പോകാനിറങ്ങിയാരുന്നോ ? ഒരു പണി കിട്ടിയിട്ടുണ്ട് സൗത്തിലെ പഴയ റെയിൽവേ സ്റ്റേഷനിൽ ആരോ വണ്ടിക്ക് മുന്നിൽ ചാടി . സാറിനെ കാവലിടാനാ എസ് ഐ സാറ് പറഞ്ഞെ. തോമസ് : എന്റെ ബാബു സാറെ ഇന്ന് ശനിയാഴ്ച്ചയല്ലെ ഞാനിന്ന് വീട്ടിൽ പോയി അവരെയും കൂട്ടി ചങ്ങനാശ്ശേരിയിൽ പോകാമെന്ന് ഉറപ്പ് പറഞ്ഞതാ , അവിടെ എല്ലാരും ഞാൻ ചെല്ലാൻ കാത്തിരിക്കും ബാബു : ഞാനെന്ത് ചെയ്യാനാ തോമസ് സാറെ ? ഇവിടെ വേറെ ആരെങ്കിലും വേണ്ടെ? ബാബു: ശ്ശൊ ഇനി ഇപ്പോ അവളോട് ഞാൻ എന്ത് പറയും ? ഇവിടുന്ന് ഒന്ന് ട്രാൻസ്ഫർ ആയി നാട്ടിലെവിടെയെങ്കിലും പോവാന്ന് വച്ചാൽ നടക്കുന്നും ഇല്ല. ഗതികെട്ടാണ് പോലീസിൽ ചേരുന്നത് , ഗതികിട്ടാതെ അലയാനാ എന്നും വിധി ... (പിന്നെയും എന്തൊക്കൊയോ പിറുപിറുക്കലുകൾ വേദിയിൽ വെളിച്ചം പരക്കുന്നു. പശ്ചാത്തലത്തിൽ പട്ടികളുടെ നിർത്താത്ത കുര... വേദിയിലേക്ക് യൂണിഫോമിൽ ഒരു പോലീസുകാരൻ കടന്നുവരുന്നു. ...