സങ്കുചിതം
നിക്കാഹ് കഴിഞ്ഞ് ഒരു കൊല്ലത്തിനിടെ കുട്ടികളുണ്ടാവാതെ
ആയപ്പോൾ ബീവിയെ മൊഴി
ചൊല്ലാൻ ഹാജാര്യോട് മൊല്ലാക്ക പറഞ്ഞപ്പോൾ ഹാജ്യാര് മൊല്ലാക്കാ
നോട് ചോദിച്ചു " ഇങ്ങള് എന്ത്
മനുഷ്യനാണപ്പാ ? മ്മളിത്രം സങ്കുചിത മനസ്സനാകരുത് " .. മൊഴി ചൊല്ലാതെ തന്നെ ഹാജ്യാര് 3 കൂടി കെട്ടി ... നാലാമത്തെ ബീവിക്കും കുട്ടികളില്ലാണ്ട് ആയപ്പോൾ പഠിപ്പുള്ള ഓള് ഹാജ്യാരെ മൊഴി ചൊല്ലി ... അപ്പോ മൊല്ലാക്കയും ഹാജ്യാരും ഒരേ ശബ്ദത്തില് പറഞ്ഞു ... പെൺകുട്ടികൾക്ക് ഇത്രക്ക് അഹങ്കാരം പാടില്ല ... തീർത്തും സങ്കുചിത ചിന്താഗതിയാണ് ... നാട് നശിച്ച് പോയിരിക്കണ്...