മഴയിരമ്പങ്ങൾ
മഴയിരമ്പങ്ങൾ ശക്തിയായി വീണ ഒരു മഴത്തുള്ളി കിച്ചുവിനെ ഞെട്ടിച്ചു. ' കോലായിടെ ഇറമ്പില്‍ മഴയുടെ നനുത്ത ഈരടികള്‍ ആരോഹണ അവരോഹണങ്ങള്‍ രചിക്കുന്നതും നോക്കി ഇരിക്കുമ്പോഴാണ് ഒരു കട്ടറുമ്പ് കാലിൽ കുത്തിയത്. വേദനയില്‍ ദേഷ്യകെട്ട് അതിനെ അര്‍ദ്ധ പ്രാണനാക്കി ഒരു മഴകുമിളമേല്‍ ഇട്ടു. അല്‍പനേരം തുഴഞ്ഞ് അത് അതിരില്ലാ ചുഴികളില്‍ തപ്പിത്തടഞ്ഞ് താഴേയ്ക്ക് ഒഴുകി പോയി. വേണ്ടായിരുന്നു എന്ന് ഓര്‍ത്തിരിക്കുമ്പാഴാണ് മഴത്തുള്ളി കണ്ണിൽ തെറിച്ചതും ഞെട്ടി പരിസരബോധം വന്നതും, "കിച്ചു. നീയെവിട്യാ ഇടി കുടുങ്ങണുണ്ടുട്ടോ?" മുത്തശിയുടെ വിളി അവനെ അകത്തേയ്ക്ക് ആനയിച്ചു. അമ്മ പറഞ്ഞിട്ടുണ്ട് മുത്തശിക്ക് കണ്ണു കാണില്ല, വിളിച്ചാൽ വേഗം ഓടി ചെല്ലണം ഇല്ലെങ്കില്‍ നെന്നെ അന്വേഷിച്ച് എവി ടെങ്കിലും വിഴും. വിണുകഴിഞ്ഞാല്‍ അമ്മയുടെ ജോലി പോക്കാ എന്നൊക്കെ. അവന്‍ മുത്തശ്ശിയുടെ അടുത്തിരുന്നു. കുഴമ്പിന്റേയും കര്‍പ്പൂരത്തിന്റേയും മണമാ മുത്തശ്ശിക്ക് 'കിച്ചുവിന് അത് ഏറെയിഷ്ടമാണ് കിച്ചു മുത്തശ്ശിയോട് ചേർന്നിരുന്നു മുത്തശ്ശി അവന്റെ നെറുകയിൽ തപ്പി തലോടി ചോദിച്ചു.” മഴ നനഞ്ഞോ നീയ്? ഇപ്പഴത്തെ മഴയൊന്നും ...