കഞ്ചാവാടാ നല്ലത്

പ്രസന്റേഷൻ തുടങ്ങി ആദ്യ സ്ളൈഡ് കണ്ടപ്പോൾ തന്നെ ചോദ്യം വന്നു " ഇതിൽ ഏത് ഭാഗത്തായി വരും മൂല ബന്ധം ?" പെൺകുട്ടികൾ അവതരിപ്പിക്കാൻ തുടങ്ങുമ്പോൾ മാത്രമെ ഇമ്മാതിരി ചോദ്യങ്ങൾ വരൂ അതും ആണുങ്ങളുടെ ഭാഗത്ത് നിന്ന് ! പൊട്ടൻമാരെ പോലെ എല്ലാരും ആർത്തുചിരിച്ചു.... ക്ഷമിച്ചു ശ്രദ്ധയോടെ പറഞ്ഞു കൊടുത്തു ....
3 മാത്തെ slide എത്തിയപ്പോൾ അടുത്ത ചോദ്യം അവന്റെ വക തന്നെ ... ഈ ആനസ് ആണോ ? ഞാൻ ഏലസ് എന്നാ കേട്ടത് ... മറുപടി പറയുമ്പോൾ ദേഷ്യം മുഖത്ത് വരാതിരിക്കാൻ പണിപ്പെട്ടു. ഇത് അവൻ ചോദിച്ചതായിരിക്കില്ല , അവന്റെ അടുത്തിരിക്കുന്ന അവൾ ഇളക്കി കൊടുത്തതാ ... തീരട്ടെ അവൾക്കിട്ടും കൊടുക്കണുണ്ട്.
എപ്പോഴും ഉള്ളതാ എന്തേലും പറയുമ്പോഴെക്കും ആൺപിള്ളാരുടെ കൂടെ കൂട്ടി ഒരു ഇളക്കല് ,
ദേ വരുന്നു അടുത്ത ചോദ്യം ... സിദ്ധാസന ഒന്ന് കാണിച്ച് തരോ ? കാണിച്ചു കൊടുത്തപ്പോൾ അവന് സ്ത്രീകൾ ചെയ്യുന്ന പേര് പറഞ്ഞെ പറ്റു ... "സിദ്ധയോനി ആസനം " എന്ന് ഉറക്കെ പറഞ്ഞപ്പോൾ അവന് സന്തോഷമായി "തെണ്ടി "
ഒരു കണക്കിന് പറഞ്ഞവസാനിപ്പിച്ച് കഴിഞ്ഞ് Any Questions? എന്ന് ചോദിച്ചു പോയി. , അല്ല ഗോപികെ ? ഈ കാവടിയാടുന്നോർ വജ്രോലി ആസനം ചെയ്താൽ കുണ്ഡലി ഉണർന്ന് ഉഷാറായി കളിക്കുമല്ലെ ? "ആ ഞാൻ അങ്ങനെ കണ്ടിട്ടുണ്ട് " നിഷ്കളങ്കമായ ഗോപികയുടെ മറുപടിക്ക് അവന്റെ കൗണ്ടർ വന്നു " അടിച്ച സാധനം അനുസരിച്ചായിരിക്കും കാവടി "
"അതേടാ അടിച്ച സാധനം
കൂടിയതാണങ്കിൽ അതിനനുസരിച്ച് ആടാമെടാ... ഇനി സാധനത്തിന്റെ പേര് വേണമെങ്കിൽ ഞാൻ പറഞ്ഞ് തരാം ...പിന്നെ കൂടുതൽ ഉണരണമെങ്കിൽ കഞ്ചാവ് അടിച്ചാൽ മതി കഞ്ചാവ് ...
"ഗോപികെ മതി" .... മിസ് വിളിച്ചപ്പോൾ ചുവന്ന് കലങ്ങിയ കണ്ണുമായി ഇറങ്ങി പോന്നു....
അവസാനത്തെ പ്രസന്റേഷൻ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ ദേ അവനും ടീമും സമാധാനിപ്പിക്കാൻ വന്നിരിക്കണു. "ഗോപികെ ഞാൻ വെറുതെ രസത്തിന് പറഞ്ഞതാ .... "നീ കാര്യമാക്കണ്ട ട്ടോ ... ഇത്രയും അലമ്പാക്കീട്ട് നിന്ന് ഐക്യരാഷ്ട്ര സഭ കളിക്കുന്നു ... ഓടി ചെന്ന് അവന്റെ ദേഹം മുഴുവൻ മാന്തി പറിച്ചു ... കഴുത്തേൽ പിടിക്കാൻ ശ്രമിച്ചപ്പോൾ അവൻ താഴെ വീണ് പോയി ...
പിന്നെ നിലത്ത് കിടക്കുന്ന അവന്റെ മുതുകിൽ കയറി പട പടാന്ന് ഇടിച്ചു ... പൊടി മണ്ണിൽ പിരണ്ട അവന്റെ മേലെ കയറി അവൾ അലറി വിളിച്ചു ... "നിനക്കൊക്കെ എന്തിന്റെ സൂക്കേടാടാ .... , തെണ്ടി , പട്ടി ... "
കണ്ടു നിന്ന കൂട്ടുകാർ പരസ്പരം നോക്കി പറഞ്ഞു. "ദേ ടീ വജ്രോളി മുദ്ര ചെയ്യാണ്ട് തന്നെ അവളുടെ കുണ്ഡലി ഉണർന്നിരിക്കണു. "🤗 അതു കേട്ട അവൾ എണീറ്റ് അവളുമാരുടെ പിന്നാലെ ഓടി "ടീ നിക്കടീ നിന്റെയൊക്കെ വിഷമവും മാറ്റി തരാടി ... ഇളക്കി കൊടുത്താൽ പോരടി നിനക്കൊക്കൊ ഞാൻ പഠിപ്പിച്ച് തരാടി വജ്രോളി മുദ്ര ! വാടീ......
ജീസ് കൈതാരം