ചിന്താശകലങ്ങൾ

അംഗീകാരം -
അറിവുള്ളവർ അറിഞ്ഞു നൽകും !
അർഹതയില്ലാത്തവർ പറഞ്ഞു നേടും

വഴക്ക്
'വാ'യിൽ തുടങ്ങുന്ന വഴക്കിനെക്കാൾ 'ഹ'യിൽ ഒതുക്കുന്ന വഴക്കിനെ സൂക്ഷിക്കുക !
വെറുപ്പും ഇഷ്ടവും
ഒന്ന് വലുതാവുമ്പോൾ മറ്റേത് ചെറുതാവുന്ന സയാമീസ് ഇരട്ടകൾ
ചിരി
ആരും മോഷ്ടിക്കാത്ത ആഭരണമാക്കുവാൻ പറ്റിയ ആവരണം😚
ആണും പെണ്ണും
"തിര തീരത്തെ എത്ര പുൽകിയാലും തീരത്തെ മുഴുവനായി അറിയാമെന്നഹങ്കരിക്കരുത്. "

Popular posts from this blog

പെണ്ണൊരുക്കത്തിന്റെ ഉള്ളൊഴുക്കുകൾ

അലമാരകൾക്കിടയിലെ ആളനക്കങ്ങൾ

കഞ്ചാവാടാ നല്ലത്