Posts

Showing posts from October, 2021

ബലിക്കല്ല്

ഇങ്ങള് കണ്ടീനാ .... വേലായുധേട്ടാ ? കിതച്ചു കൊണ്ട് പളനി ചോദിച്ചു ... കനാലിന്റെ ഓരത്ത് നിന്ന് വേലി പത്തലിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിക്കുന്ന വേലായുധൻ തല ഉയർത്തി നോക്കി ... ഞാം .....ഞങ്ന്ന് ..... പിറുപിറുത്തു കൊണ്ട് വേലായുധൻ പളനിക്ക് നേരെ കൈ നീട്ടി പളനി വേഗം വേലായുധനെ ബദ്ധപ്പെട്ട് കനാലിൽ നിന്ന് വലിച്ച് കയറ്റി. കനാൽ വരമ്പിൽ നിന്ന് വേലായുധൻ ഒന്നാടി... അപ്പോഴെക്കും ഉടുത്ത മുണ്ട് താഴെ കനാലിലേക്ക് പോയി ... മുണ്ട് പിടിക്കാൻ പോയ വേലായുധൻ നില തെറ്റി കനാലിലേക്ക് മറിഞ്ഞു വീണു. വീണ്ടും വലിച്ച് കയറ്റണോ എന്നാലോചിച്ച് പളനി ഒരു നിമിഷം അവിടെ ശങ്കിച്ച് നിന്നു . വീണിടത്ത് നിന്ന് വേലായുധൻ "എന്നെ ഓരിക്ക് ശരിക്കറിയില്ല ഞാം പറയാം ..... എ കെ ആന്റണിയും കരുണാകരനും അല്ല കാര്യങ്ങൾ തീരുമാനമാക്കണത് " ഞാം പറയും ഒരു മൈ # * # *....." വേലായുധനെ ഒരു ചുക്കും ചെയ്യില്ല " ഇങ്ങളവിടെ കിടക്ക് തരിപ്പ് മാറട്ടെ ഞാം പോയി പോത്തിനെ നോക്കട്ടെ " പളനി തിരിഞ്ഞ് കനാൽ കടന്ന് കയറ്റം കയറി റോഡിലെത്തി ... റോഡരികിൽ പാളിക്കല്ലുകൾ പലയിടത്തായി കൂട്ടിയിട്ടിരിക്കുന്നു. 'റോഡു പണി ഉസാറാവും " പളനി മനസ്സിൽ പറഞ്ഞു കൊണ്...