Posts

Showing posts from 2020

ചിന്താശകലങ്ങൾ

❤️" വിവേകമുള്ള ചിന്തകൾ ദൈവികവും നന്മയുളള പ്രവൃത്തികൾ മാനുഷികവുമാകുന്നു. " ❤️"ശരികൾ തിരഞ്ഞെടുക്കാൻ അവസരമുണ്ടെങ്കിൽ അവ നിഷേധിക്കുന്നത് ദൈവനിന്ദയാണ് " ❤️"നീ മറ്റുള്ളവരിൽ നിന്ന് പ്രതീക്ഷിക്കുന്നത് അവരോടും ചെയ്യുക അപ്പോൾ ദു:ഖത്തിന് അടിസ്ഥാനമുണ്ടാവില്ല " ❤️"കണക്കുകളുടെ സ്ഥാനം ഒരിക്കലും ഹൃദയത്തിലാവരുത് അത് സ്നേഹത്തിന്റെ അളവു കുറക്കും " ❤️"കനലായ് ജ്വലിക്കാൻ കാറ്റു പോലും സഹായിക്കും " എരിഞ്ഞമർന്നാൽ മണ്ണു പോലും തിരിച്ചറിയില്ല " ജ്വാലയായ് വെളിച്ചമേകുക ജഗത്തിനായ് " ❤️ " നന്മകൾ ജീവിതത്തിന്റെ ഭാഗമാവുമ്പോഴെ ജീവിതത്തിലും നന്മകളുണ്ടാവൂ " ❤️ "തിര തീരത്തെ പുൽകിയാലും തീരത്തെ അറിയാമെന്നഹങ്കരിക്കരുത്. " ❤️ "ഇല്ലായ്മയെ വല്ലായ്മ കൊണ്ട് ഇല്ലാതാക്കാൻ ശ്രമിക്കരുത് " ❤️ "സ്വന്തം കഴിവുകേടുകൾ മറച്ചുവയ്ക്കാൻ മറ്റുള്ളവരെ പഴി ചാരുന്നവരെ കരുതിയിരിക്കുക " ❤️ "നുകത്തിന്റെ ഭാരം അറിഞ്ഞു വലിക്കുക, ചെളിയിൽ കാൽ പുതഞ്ഞ് പോകാതെ പ്രാർത്ഥിക്കുക, ഫല സൃമൃദ്ധിക്കായ് പ്രാർത്ഥിക്കുക " ❤️ എല്ലാവരോടും ചേർന്നു ജീവിക്കാൻ ശ്രമിക്കുക...

ഓണക്കോടി

🥰 ഓണക്കോടി🥰 കുമ്മായം കലക്കുന്ന കുഴിയുടെ അരികിൽ ഉണ്ണി കുന്തം കാലിൽ ഇരുന്നു. നീറ്റുവാനിട്ട കക്കയിലേക്ക് കൈ നീട്ടിയതും പുറകിൽ നിന്ന് വിളി വന്നു "വേണ്ട ഉണ്ണ്യേ കൈയ്യ് പൊള്ളും" ദാമുവേട്ടനാണ് നീണ്ട ഓടയുടെ കോലിൻ മേലിൽ ചകിരി  കൊണ്ട് ഉണ്ടാക്കിയ ചുക്കിലി ചൂല് കൊണ്ട്  ചുവരിലെ മാറാല തുടക്കുന്ന ജോലി ചെയ്യുന്ന ദാമുവേട്ടനെ നോക്കി ചിരിച്ചു കാണിച്ച് ഉണ്ണി അവിടെ നിന്ന് എഴുന്നറ്റു. "അതേയ് ദാമേട്ടാ "എനിക്ക് ഇത്തിരി ഇത്തിള് തരോ ?" ദാമു മേസ്തിരി ഉണ്ണിയെ ചോദ്യഭാവത്തിൽ നോക്കി " പെയ്ന്റടിച്ച് കഴിയുമ്പോ മതിലിൽ തൂക്കാൻ മയിലിന്റെ പടം വരച്ച് അതിമേല് ഇത്തിളൊട്ടിച്ച് കളറ് കൊടുത്താൽ നല്ല ഭംഗിയായിരിക്കും " മേലത്തെ അപ്പുവേട്ടൻ ചെയ്ത് വച്ചിണ്ടുണ്ട് എന്ത് രസാ കാണാൻ " ഉണ്ണി പറഞ്ഞു നിർത്തി ശ്വാസം വിട്ടു. "തരാല്ലോ ഇതൊന്ന് അടിച്ച് തീർക്കട്ടെ ഞാന് " ഉണ്ണി ഇതിന്റെ  ടക്ക് നടന്ന് കൈയ്യും കാലും പൊള്ളിക്കണ്ട"  "ങ് ....ഹും " എന്ന് മനസില്ലാ മനസോടെ മൂളി ഉണ്ണി അവിടെ നിന്ന്   തൊടിയിലേക്ക് ഇറങ്ങി.ദാമുവേട്ടൻ മാറാല തുടക്കുന്നത് നിർത്തി മുറുക്കാൻ പൊതി കയ്യിലെടുത്തു. തൊടിയില...

കല്ലു മുട്ടായി

"അടങ്ങി നിക്കടി അവിടെ നിനക്കെന്താ ഒരു ചാട്ടം " ?. രാവിലെ അമ്മച്ചി അമ്മിണി ആടിനെ ശ്വാസിക്കുന്നത് കേട്ട് കൊണ്ടാണ് വർക്കി കണ്ണും തിരുമ്മി എഴുന്നേറ്റ് വന്നത് . പണ്ട്  ബീരാൻ കുട്ടിയാക്കാന്റെ പീടികയായിരുന്ന പുല്ലുമേഞ്ഞ ആ വീടിന്റെ കോലായിന്റെ ഓരത്ത് അമ്മിണി ആടിനെ കറന്നു കൊണ്ട് ഇരിക്കുന്ന അമ്മയെ അവൻ പുറകിൽ നിന്ന് കെട്ടിപിടിച്ചു .  "ടാ പാലുമറിഞ്ഞു പോകും പോയി ഗ്ലാസ് എടുത്തോണ്ട് വാ" അവൻ അമ്മയെ വിട്ട് അടുക്കളയിൽ ചെന്ന് തന്റെ കുഞ്ഞി സ്റ്റീൽ ഗ്ലാസ് എടുത്തു , പോയ പോക്കിൽ  തീയുന്തി കൊണ്ട് ഇരിക്കുന്ന ചേച്ചിപ്പെണ്ണിനെ ഒന്ന് തോണ്ടാനും മറന്നില്ല ! മൊന്തയിൽ നിന്ന് അരിച്ചെടുത്ത ചൂടു പാൽ തന്റെ കുഞ്ഞി ഗ്ലാസിൽ വാങ്ങി വർക്കി അതുമായി പുറത്തേക്കിറങ്ങി പുല്ലിൽ നിന്ന് വീണ മഞ്ഞു വെള്ളം അവനെ ചെറുതായൊന്നു കുളിർപ്പിച്ചു. പാടത്ത് കോടയിറങ്ങിയ പുകപടലങ്ങൾ അങ്ങിങ്ങായി തങ്ങി നിൽക്കുന്നു. തൊപ്പിയും തട്ടവും ഇട്ടു കുട്ടികൾ ഒറ്റയും തെറ്റയുമായി മദ്രസയിലേക്ക് പോകുന്നുണ്ട്. അബ്ദുറഹിമാൻ കാക്ക വയലിൽ വെള്ളം തിരിച്ചു കൊണ്ട് നടക്കുന്നുണ്ടായിരുന്നു. അവൻ വേലിക്കരികിലെ മൾബറി മരത്തിൽ ചെന്നു നോക്കി , അങ്ങിങ്ങ് നല്ല തുടുത്ത...

വെള്ളത്തണ്ട്

🥰ഓർമക്കൂട്🥰               2 നീല ജീപ്പിന്റെ മുൻ സീറ്റിൽ നിന്ന് ചാടിയിറങ്ങുന്ന തൊപ്പിയൊക്കെ വച്ച പോലീസുകാരൻ . ഒരു വീടിന്റെ മുൻപിലെത്തി പറയുന്നു, ഇറങ്ങി വാടാ കേറടാ വണ്ടിയിൽ !......... ടിം.! സ്ളേറ്റ് പിന്നെയും താഴെ വീണപ്പോൾ ജോസഫ് സലാമിനെ തോണ്ടി !ഷോജി സിസ്റ്ററിന്റെ ആമയുടെയും മുയലിന്റെയും കഥ ശ്രദ്ധയോടെ കേട്ടിരുന്ന സലാം ചോദ്യഭാവത്തിൽ ജോസഫിനെ നോക്കി , ഉറക്കം തൂങ്ങുന്ന വർക്കിയെ സലാമിനെ കാണിച്ച് ജോസഫ് വാ പൊത്തി ചിരിച്ചു. സലാം നാസറിനെ തോണ്ടി ഈ കാഴ്ച്ച കാണിച്ചു കൊടുത്തു. ചിരി ബഞ്ചിലാകെ പടർന്നു. പിന്നെ ക്ലാസു മൊത്തവും ചിരിയായി സിസ്റ്റർ അടുത്തു വന്ന് നിന്നിട്ടും വർക്കി മാത്രം ഇതൊന്നു മറിഞ്ഞില്ല !  സിസ്റ്റർ അവനെ കുലുക്കി വിളിച്ചു അവൻ കണ്ണു തുറന്ന് എന്താ എന്ന ഭാവത്തിൽ പകച്ചു നോക്കി ! ആർത്ത് ചിരിക്കുന്ന കുട്ടികളെ നോക്കി സിസ്റ്റർ ഉറക്കെ "സൈലൻസ് ! "എന്ന് പറയും കയും ഒപ്പം ചൂണ്ടുവിരൽ ചുണ്ടത്ത് വച്ചു കാണിച്ചു. പതുക്കെ പതുക്കെ ക്ലാസ് നിശബ്ദമായി ചിലർ സ്റ്റിസ്റ്ററിനെ അനുകരിച്ച് ചൂണ്ടുവിരൽ ചുണ്ടത്ത് വച്ചിരുപ്പായി.  താഴെ കിടന്ന സ്ളേറ്റ് സിസ്റ്റർ എടുത്ത് വർക്കിയുടെ കയ...

കുറുക്ക്

"എടാ ഒന്ന് വേഗം നടക്ക് വർക്കി നേരം വൈകി " ഒന്നാം ക്ലാസിലെ അനിയനെയും വലിച്ചു കൊണ്ട് ലാലി കുറുക്കിലെ കയറ്റം കയറുകയാണ് ! മഴ പെയ്ത് ചളിപിളിയായ മണ്ണിട്ട പാതയാണ് കുറുക്ക് . കല്ലായി വഴി ചുറ്റി കറങ്ങി പോകണമെന്നതിനാൽ എല്ലാരും മേപ്പാടിയിലെത്താൻ കുറുക്കിനെ ആണ് ആശ്രയിക്കാറ്. വർക്കി ചെളിയിൽ കാൽ തളളവിരൽ ഊന്നി ഊന്നി പതുക്കെ കയറ്റം കയറി, പലതവണ ചെളിയിൽ കാൽ വഴുതി വീണു ചില ദിവസങ്ങളിൽ സ്കൂളിൽ പോക്കു തന്നെ മുടങ്ങിയപ്പോഴാണ് വെല്യമ്മച്ചി ഈ വിദ്യ പറഞ്ഞു കൊടുത്തത് ! ഒരോ അടി മുന്നോട്ട് വയ്ക്കുമ്പോഴും ആദ്യം തള്ളവിരൽ ഊന്നുക പിന്നെ അടുത്ത കാൽ അങ്ങനെ മുന്നോട്ട് തിരിച്ച് വരുമ്പോൾ മിക്കവാറും ഈ വിദ്യയൊന്നും വിലപ്പോവില്ല , എത്രയൊക്കൊ സൂക്ഷിച്ചാലും ഈ ഇറക്കം ഇറങ്ങുമ്പോൾ കാലു തെറ്റും ധിം ! പിന്നെ നേരെ താഴെ വരെ ഒറ്റ പോക്കാണ് . ചേച്ചി ഇടക്ക് പറയുന്നത് കേൾക്കാം "കാലികളെ കൊണ്ടോ ണത് കൊണ്ടാ ഇത്രേം ചെളി " വർക്കിക്ക് അത് കേട്ടാൽ സംശയമാണ് എന്നിട്ട് കാലികളെന്താ വീഴാത്തത് ? ഒരു കണക്കിന് കയറ്റം കയറി രണ്ടു പേരും നിന്നു. മുകളിലത്തെ വളവിലെ പൊത്തുകൾ നോക്കി അവൻ പേടിച്ച് ചേച്ചിയോട് പറഞ്ഞു " ബാ പോകാം ആ പൊത്തില് കുറു...

അന്ന് ആ വാകമരത്തണലിൽ

സൂര്യരശ്മികൾ സ്വർണ നിറം വീശീയ ആ പ്രഭാതത്തിൽ അന്ന് ആ വാകമരചുവട്ടിലെ സിമൻ്റ് ബഞ്ചിൽ അവർ ഇരുവരും മുഖത്തോട് മുഖം നോക്കിയിരുന്നു. അന്ന് അവരുടെ മൂന്നാം വിവാഹ വാർഷികമായ...

കവിത

ഉണരുവാൻ വയ്യെനിക്കിനിയീ വിഹീനരാത്രികളിൽ നിന്നു മേതും മായ കാഴ്ച്ചകളിൽ നീ തന്നെ നിറഞ്ഞു നിൽക്കെ ഉണർന്നു പോയെങ്കിലെന്നു നിനച്ചു ഞാൻ മിഴികൾ അടച്ചു കിടക്കയാണോ? കര ഗാ...