കവിത
ഉണരുവാൻ വയ്യെനിക്കിനിയീ വിഹീനരാത്രികളിൽ നിന്നു മേതും മായ കാഴ്ച്ചകളിൽ നീ തന്നെ നിറഞ്ഞു നിൽക്കെ ഉണർന്നു പോയെങ്കിലെന്നു നിനച്ചു ഞാൻ മിഴികൾ അടച്ചു കിടക്കയാണോ? കര ഗാംഗുല മതിൽ നീയെന്നു സങ്കൽപ്പമുള്ള പോലെ നിശ്വാസമോരോന്നിലും നിൻ ശ്വാസഗന്ധം നുകരുന്ന പോലെ നീയെനിക്കെന്നും ജീവശ്വാസമല്ലെ പ്രിയേ നീയെന്നിലെ ജീവ ഗന്ധമല്ലെ ?
പിടക്കുന്ന ഹൃദയമിടിപ്പു പോലും തുടിക്കുന്നു നീയെന്ന സായൂജ്യ ലഹരിയായി
വേണ്ട നിൻ വേദനയേതും എല്ലാം ഞാനേറ്റു കൊൾകാം
സൽകീർത്തി തന്നൊരീ വേദനയായി നമ്മിലെ പ്രണയത്തെ വിസ്മരിക്കിൽ കാലം നമുക്കായ് വരച്ചു വയ്ക്കും നഷ്ടപ്രണയത്തിൻ താളിലൊന്നായ്
ദൂരെയകറ്റുവാൻ വാക്കുകൾ ചൊല്ലി നാം വേർപിരിയേണ്ടത് ഏത് നിയോഗമോ? വീർപ്പുകളെല്ലാം നെടുവീർപ്പുകളാകവെ പറയുന്നു പ്രിയേ എനിക്കിനി വയ്യെന്ന്!