ചിന്താശകലങ്ങൾ
❤️" വിവേകമുള്ള ചിന്തകൾ ദൈവികവും നന്മയുളള പ്രവൃത്തികൾ മാനുഷികവുമാകുന്നു. "
❤️"ശരികൾ തിരഞ്ഞെടുക്കാൻ അവസരമുണ്ടെങ്കിൽ അവ നിഷേധിക്കുന്നത് ദൈവനിന്ദയാണ് "
❤️"നീ മറ്റുള്ളവരിൽ നിന്ന് പ്രതീക്ഷിക്കുന്നത് അവരോടും ചെയ്യുക അപ്പോൾ ദു:ഖത്തിന് അടിസ്ഥാനമുണ്ടാവില്ല "
❤️"കണക്കുകളുടെ സ്ഥാനം ഒരിക്കലും ഹൃദയത്തിലാവരുത് അത് സ്നേഹത്തിന്റെ അളവു കുറക്കും "
❤️"കനലായ് ജ്വലിക്കാൻ കാറ്റു പോലും സഹായിക്കും "
എരിഞ്ഞമർന്നാൽ മണ്ണു പോലും തിരിച്ചറിയില്ല " ജ്വാലയായ് വെളിച്ചമേകുക ജഗത്തിനായ് "
❤️ " നന്മകൾ ജീവിതത്തിന്റെ ഭാഗമാവുമ്പോഴെ ജീവിതത്തിലും നന്മകളുണ്ടാവൂ "
❤️ "തിര തീരത്തെ പുൽകിയാലും തീരത്തെ അറിയാമെന്നഹങ്കരിക്കരുത്. "
❤️ "ഇല്ലായ്മയെ വല്ലായ്മ കൊണ്ട് ഇല്ലാതാക്കാൻ ശ്രമിക്കരുത് "
❤️ "സ്വന്തം കഴിവുകേടുകൾ മറച്ചുവയ്ക്കാൻ മറ്റുള്ളവരെ പഴി ചാരുന്നവരെ കരുതിയിരിക്കുക "
❤️ "നുകത്തിന്റെ ഭാരം അറിഞ്ഞു വലിക്കുക, ചെളിയിൽ കാൽ പുതഞ്ഞ് പോകാതെ പ്രാർത്ഥിക്കുക, ഫല സൃമൃദ്ധിക്കായ് പ്രാർത്ഥിക്കുക "
❤️ എല്ലാവരോടും ചേർന്നു ജീവിക്കാൻ ശ്രമിക്കുക, എന്നാൽ എല്ലാവരെയും ചാരി ജീവിക്കാതിരിക്കുക "
❤️ കടമകൾ ഓർമിപ്പിച്ച് ചെയ്യുന്നത് അരോചകമാണ്, അറിഞ്ഞു മനസ്സിലാക്കി ചെയ്യുമ്പോഴെ സംതൃപ്തി ഉണ്ടാവൂ !
❤️ പകർന്നെത്രെ നൽകിയാലും വെളിച്ചത്തിന്റെ വിലയറിയാത്ത ഇരുട്ടിനെ സ്നേഹിക്കാതിരിക്കുക
❤️ "സ്വപ്നം കാണുന്നതെല്ലാം ജീവിതത്തിൽ കിട്ടിയില്ലന്ന് കരുതി കിട്ടുന്ന ജീവിതത്തിൽ സ്വപ്നങ്ങൾ കാണാതിരിക്കരുത് "
❤️ "ആശകൾ നിറവേറണ്ടത് ആശ്രയത്വം കൊണ്ടാകരുത് "
❤️ വിലയറിയാത്തവർ ചോദിച്ചു വാങ്ങും , മനസ്സറിയുന്നവർ അറിഞ്ഞു നൽകും, അറിഞ്ഞു നൽകുന്ന സ്നേഹത്തിന് മാത്രമെ ആയുസ്സുണ്ടാവൂ "
❤️ "പുറംതോടിനുള്ളിലെ മാർദ്ദവമല്ല ഉള്ളിലെ കരുത്താണ് ജീവിതത്തിൽ ആവശ്യം "
❤️ "പുകഞ്ഞു തീരുന്ന ആയുസ്സിനെക്കാൾ ഭേദം വെളിച്ചമേകുന്ന തീയാവുന്നതാണ് "
❤️ "അർദ്ധവും അർത്ഥവുമായ ബന്ധങ്ങൾ നിലനിൽക്കില്ല "
❤️ "സ്നേഹം എന്നത് പറഞ്ഞറിയിക്കേണ്ട ഒന്നല്ല , അത് പ്രവൃത്തികളിലൂടെ തിരിച്ചറിയപ്പെടേണ്ടതാണ് "
❤️ "മനസ്സിലാക്കാൻ മനസ്സില്ലാത്തവർക്ക് മനസ്സു തുറന്നു കൊടുക്കാതിരിക്കുക "
❤️ "വഴികാട്ടി ആവുക , വഴിയരികിലെ ചെണ്ട ആവാതിരിക്കുക "
❤️ "ഏച്ചുകെട്ടി മുഴച്ചിരിക്കുന്നതിനെക്കാൾ അഴിച്ചു കളയുന്നതാണ് ഉത്തമം "
❤️ "കണക്കുകൾക്ക് സ്ഥാനം ഹൃദയത്തിലാവരുത് അവ സ്നേഹത്തിന്റെ അളവു കുറക്കും "
❤️ "നീ മറ്റുള്ളവരിൽ നിന്ന് പ്രതീക്ഷിക്കുന്നത് അവരോടും ചെയ്യുക അപ്പോൾ ദു:ഖത്തിന് അടിസ്ഥാനമുണ്ടാവില്ല "
❤️ "കൂടെയുള്ളവരെ വിശ്വസിക്കാത്തവരുടെ ദൈവ വിശ്വാസം കപട മേലങ്കിയാണ് "
❤️ "വിട്ടുവീഴ്ച്ചകൾ ചെയ്ത് ചെയ്ത് വീഴ്ച്ചകൾ മാത്രമായി പോവരുത് "
❤️ " ധൈര്യം എന്നത് സ്വയം ആർജിച്ചെടുക്കേണ്ട ഒന്നാണ് മറ്റുള്ളവർക്ക് ഒരു പരിധി വരെയെ സഹായിക്കാനാകൂ "
❤️ "ധനം അളന്നും ഹൃദയം തുറന്നും നൽകുക, ദുഷ്ടരോടുള്ള സ്നേഹവും അനർഹരുടെ കയ്യിലെ ധനവും ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും"
❤️ "നിഴലായ് കൂടെയുണ്ടന്ന് കരുതി നിഴലിനെ തണലായ് കാണരുത് "
💕"കമ്പത്തിൽ ഉണ്ടാക്കേണ്ടതല്ല ഇമ്പമായ് മാറേണ്ടതാണ് കുടുംബം "
💕"മധുരമുള്ള ഓർമകൾക്ക് ചിതലു പിടിക്കാതിരിക്കണമെങ്കിൽ ഓർമകളിൽ ജീവിക്കണം "
💕"മാറുവാൻ സ്വയം കഴിയാത്തവർ മാറ്റങ്ങൾക്കായി വിലപിക്കരുത് "
💕"നനഞ്ഞിറങ്ങണമെങ്കിൽ ആദ്യം തുനിഞ്ഞിറങ്ങണം"
💕"മറ്റൊരാൾക്ക് കൊടുക്കുന്നത് സന്തോഷവും മറ്റൊരാളിൽ നിന്ന് എടുത്ത് മാറ്റുന്നത് ദു:ഖവും ആയിരിക്കട്ടെ "
💕"വിട്ടുവീഴ്ചകൾ ആവാം .. അത് വിട്ടു നൽകുന്നവരുടെ മുന്നിലായിരിക്കട്ടെ "
💕"പിണങ്ങാൻ ശീലിച്ചവരെ വണങ്ങാൻ നിൽക്കരുത് "
💕"കാലം കടന്നുപോകും , കാലഹരണപ്പെടാത്ത ചിന്തകൾ നിലനിൽക്കും "
💕"വ്യഥകൾ വ്യഥാ പറഞ്ഞിരുന്നാൽ വ്യഥാവിലാവുന്നത് ജീവിതം മാത്രം "
💕"വീഞ്ഞിന്റെ ലഹരി അത് നുകർന്നാലെ കിട്ടൂ, സൗഹൃദങ്ങളും അങ്ങനെ തന്നെ "
💕"ഇഷ്ടപ്പെട്ട് കഷ്ടപ്പെടുന്നതും കഷ്ടപ്പെട്ട് ഇഷ്ടപെടുന്നതും നല്ലതല്ല "
💕"ഓർമകളിൽ ജീവിക്കണമെങ്കിൽ വേദനകളെ മറക്കണം "