എന്റെ പ്രേയസിക്ക് ....
ഇഷ്ടമാണ് എനിക്കെന്നും എൻ പ്രണയമെ ... നിൻ നഷ്ടങ്ങളേതും നൽകല്ലെ എനിക്കിന്ന് ..
ഓർമകളിൽ ജീവിക്കാൻ ആവില്ല എനിക്കിന്ന് ...
ഓർമകൾ നെഞ്ചിലെൻ നിൻ നഖക്ഷതങ്ങൾ ...
വേദനയില്ലാതെ ചിരിക്കുന്നു ഞാനെന്നും
ഇഷ്ടമാണ് എനിക്കെന്നും എൻ പ്രണയമെ ...
ചാരിയ ജാലക വാതിലിൽ ഞാനിതാ നിൽക്കുന്നു... ചാരുതയാണന്ന് കൽപ്പിച്ച് നീയെന്നും ...
ഉതിരുന്ന വീർപ്പുകൾ, മങ്ങിയ ഹാസങ്ങൾ എന്തിനെന്നറിയാതെ വേൾക്കുന്നു നീ പ്രിയേ ....
ത്യാഗമായല്ല നീ ജീവിക്കേണ്ടതെന്നും ത്യാഗിയായല്ല മരിക്കേണ്ടതെന്നും നീ ..
പ്രിയനെ വിട ചൊല്ലി നേടുവതൊന്നും സ്വർഗ്ഗമാകില്ല എൻ പ്രിയേ ...
പിരിഞ്ഞു ജീവിക്കിലതിനില്ല ഞാനുമെൻ ജീവനും ...
പറിച്ചെടുത്ത് മാത്രം നിനക്ക് പിരിഞ്ഞു പോകാം ..
എടുത്തു കൊൾക നിന്റെ പ്രാണനെ .....
അത് നിനക്ക് മാത്രം .... എന്നും നിന്റേത് മാത്രം.