എന്റെ ഗുൽമോഹർ
എന്റെ ഗുൽമോഹർ.
* * * *
ഹൃദയ തീരത്തിലെന്നും
വിടർന്ന ചിരിയുമായ് ,
വേനൽ ചൂടിലും
വാടാതെ, നീ
കാത്തിരുന്നെങ്കിലും,
അടച്ചിട്ട മുറികളിലെ
തിരക്കിട്ട യാത്രകളിൽ
പൊടി പിടിച്ച
ജനാലകൾ
തന്നതൊക്കെയും
നിറംകെട്ട കാഴ്ചകൾ ...
ചോരപ്പൂക്കളാൽ
കയ്യൊപ്പു ചാർത്തിയ
കാലത്തിൻ
കലണ്ടറിൽനിന്ന്
" മെയ് "പടിയിറങ്ങവേ,
പിൻതിരിഞ്ഞൊന്നു
നോക്കിടാതെ
യാത്രയാകാൻ
നിനക്കാകുമോ ,
വരിക വീണ്ടും
വർദ്ധിത
വീര്യത്തോടെ
നീ തന്ന പ്രണയത്തിന്റെ
സ്മരണകൾക്കേറെ
നിറച്ചാർത്തുമായ്...
എരിഞ്ഞടങ്ങുമൊരു
വേനലറുതിയിൽ
നിന്നെക്കുറിച്ചൊരു
വരിയെങ്കിലും
കുറിക്കാതെ
എങ്ങിനെയാണെനിക്കും
ഇടവപ്പാതിയിലേക്ക് ...
നീയില്ലാതെ എൻ വർഷങ്ങൾ
പൂർണമാകില്ലയെൻ പ്രിയേ
മടങ്ങി വരില്ലെയെൻ പൊൻ വസന്തമായ് ..