ചിന്താശകലങ്ങൾ

1.ചിന്തിക്കുന്നതെ ഭവിക്കൂ ... നല്ലത് മാത്രം ചിന്തിക്കുക !

2. പ്രാണനെക്കാളേറെ സ്നേഹിക്കാം എന്നാൽ പ്രാണൻ നശിപ്പിച്ച് സ്നേഹം പ്രകടിപ്പിക്കരുത് !
3. ലാഭം നോക്കി ബന്ധങ്ങൾക്ക് വിലയിടുന്നോർ നഷ്ടങ്ങളും സഹിക്കണം !
4.വിമർശനം ഇഷ്ടമില്ലാത്തവർ വിമർശിക്കരുത് !
5. സ്നേഹം കൊണ്ട് മിത്രങ്ങളും അവഗണന കൊണ്ട് ശത്രുക്കളും മൗനം കൊണ്ട് അടിമകളും സൃഷ്ടിക്കപ്പെടുന്നു.
6. ശത്രുക്കളെ സ്നേഹിച്ചില്ലങ്കിലും മിത്രങ്ങളെ ദ്രോഹിക്കാതിരിക്കുക
7. കുഴിമടിയന്റെ ലക്ഷണമാണ് ആഗ്രഹമില്ലായ്മ !

8. കടങ്ങളും കടപ്പാടുകളുമില്ലാതെ ഒരു ജീവിതവും പൂർണമാവുന്നില്ല!

9. "പുസ്തകം വായിച്ചറിയണം ജീവിതം അനുഭവിച്ച് അറിയണം ! "

10. ഭൂമിയിൽ ഒന്നും നശിക്കാനായി സൃഷ്ടിക്കപ്പെടുന്നില്ല ! ഓരോ നാശവും മനുഷ്യ നിർമ്മിതിയാണ് !
11. കണക്കു നോക്കി ശിക്ഷിക്കുന്നവനല്ല , ആപത്തിൽ സഹായിക്കുന്നവനാണ് ദൈവം!
12. ഇന്നലെകൾ നമ്മളുടേതായിരുന്നില്ല , നാളെ എന്താവുമെന്ന് നമുക്കറിയില്ല , പക്ഷെ ഇന്നത്തെ തീരുമാനങ്ങൾ നമ്മളുടേത് മാത്രമാണ്!



Popular posts from this blog

പെണ്ണൊരുക്കത്തിന്റെ ഉള്ളൊഴുക്കുകൾ

അലമാരകൾക്കിടയിലെ ആളനക്കങ്ങൾ

കഞ്ചാവാടാ നല്ലത്