മുക്കുപണ്ടം 2
മുക്കുപണ്ടം 2
* * * * * * * * * * * *
രഞ്ജിനി ബസിന്ടെ തിരക്കുകണ്ട് anoop അതിൽ കയറിയില്ല ബസ്റ്റോപ്പ് നോട് ചേർന്ന് ബാഗും കയ്യിൽ ഒതുക്കിപ്പിടിച്ച് അയാൾ നിന്നു വാച്ചിൽ നോക്കി സമയം പോയത് കണ്ട് അയാൾ ഉത്കണ്ഠപ്പെട്ടു അയാളുടെ മൊബൈൽ ശബ്ദിച്ചു "ഞാനിറങ്ങി സദാശിവൻ സാറെബസ് കിട്ടിയില്ല "എന്ന് പറഞ്ഞ് ഫോൺ വച്ചു,ഒടുവിൽ കൃഷ്ണ ബസ് വന്നു വലിയ തിരക്കില്ല കയറിപ്പറ്റി ഒരു കുട്ടി ഇരിക്കുന്ന സീറ്റിന് അടുത്ത് ചെന്ന് അയാൾ അവനെ എഴുന്നേല്പിച്ച് അവിടെ ഇരുന്നു കൂടെ കുട്ടിയെയും ഇരുത്തി . കണ്ടക്ടർ ടിക്കറ്റ് ചോദിച്ചു വന്നപ്പോൾ "സ്റ്റാൻഡ് "എന്ന് പറഞ്ഞ് ടിക്കറ്റ് എടുത്തു. ബാഗ്നെഞ്ചോട് ചേർത്ത് പിടിച്ച് അയാൾ ഇരുന്നു കുറച്ചുകഴിഞ്ഞപ്പോൾ കുട്ടി ഇറങ്ങിപ്പോയി സ്വസ്ഥമായി സീറ്റിലേക്ക് ചാരി കണ്ണുകളടച്ചു
ഇടക്കെപ്പോഴോ മൂക്കിൻറെ ഉള്ളിൽ എന്തോ കുടുങ്ങി അയാൾ ആഞ്ഞു തുമ്മി കണ്ണുതുറന്നു മുമ്പിൽ നല്ല മുടിയുള്ള ഒരു പെൺകുട്ടി നിൽക്കുന്നു അതിൻറെ മുടി മൂക്കിൽ കുടുങ്ങിയതാണ് അയാൾ ദേഷ്യത്തോടെ അവളെ നോക്കി അവൾ പതുക്കെ തിരിഞ്ഞ് ഒന്ന് പുഞ്ചിരിച്ചു മുഖത്തേക്ക് നോക്കിയ അനൂപിന് ദേഷ്യമെല്ലാം അലിഞ്ഞില്ലാതായ പോലെ ആയി � എന്ത് ഭംഗിയാണ് അവൾക്ക് അവൾ ഒന്ന് കൂടിതിരിഞ്ഞു നോക്കി എങ്കിൽ എന്ന് ��് അയാൾ ആത്മാർത്ഥമായി ആഗ്രഹിച്ചു അവളെ കാണാനായി സൈഡിലേക്ക് നീങ്ങിയ അയാളെ അടുത്തിരുന്ന യാത്രക്കാരൻ രൂക്ഷമായൊന്നു നോക്കി അയാൾ വീണ്ടും പഴയ സ്ഥിതിയിലേക്ക് തന്നെ ഇരുന്നു .സ്റ്റാൻഡ് എത്തിയപ്പോൾ അവിടെ ഇറങ്ങി അയാൾ ബസിനകത്തേക്ക് ഒന്ന് പാളി നോക്കി, പിന്നെ ബാഗും കയ്യിൽ പിടിച്ച് നടന്ന് ജ്വല്ലറിയുടെ മുന്നിലെത്തി .മാനേജർ സദാശിവനും 2 സ്റ്റാഫും അവിടെയുണ്ടായിരുന്നു ജ്വല്ലറി പത്തുമണിക്ക് തുറക്കുന്നതേ ഉള്ളൂ പിന്നെന്തിനാണ് ഈ മരങ്ങോടൻ കയറ് പൊട്ടിച്ചത് അനൂപ് മനസ്സിലോർത്തു അനൂപിനെ കണ്ട് മാനേജർ ചിരിച്ചെന്നു വരുത്തി ജ്വല്ലറി തുറന്ന് എല്ലാം തൂത്ത് വൃത്തിയാക്കുന്നത് വരെ അവിടെ തന്നെ നോക്കി നിന്നു . എല്ലാം കഴിഞ്ഞപ്പോൾ മാനേജർ അയാളെ അകത്തേക്ക് വിളിച്ചു, "എന്താ അനൂപ് എല്ലാം ശരിയായിട്ടും ഉണ്ടല്ലോ അല്ലേ " ? ആ കഴിഞ്ഞു പിന്നെ ആ നാഗഫണത്താലി തീർന്നിട്ടില്ല മറ്റന്നാൾ തരാം, അയ്യോ അത് ഇന്ന് കൊടുക്കേണ്ടതാണ് പാർട്ടിക്ക് ഉം എന്താ ഇപ്പോ ചെയ്യാ? മനേജർ ആലോചിച്ചു.അവരോട് മറ്റന്നാൾ വരാൻ പറയാം എത്ര മണിയാകുമ്പോൾ തീരും? മാനേജര്ടെ ചോദ്യത്തിന് അനൂപിന്റ മറുപടി, "രാവിലെ തരാം"
എന്നാൽ ഗീത കാട്ടിക്കുളത്ത് ഉള്ള പാർട്ടിയോട് ഒന്ന് വിളിച്ചു പറ � പറ ഇന്നു വരണ്ട മറ്റന്നാൾ വന്നാൽ മതിയെന്ന് അവർക്ക് കല്യാണം ഞായറാഴ്ചയല്ലേ �� അവിടെയുള്ള പെൺകുട്ടിയോട് പറഞ്ഞു പിന്നെ അനൂപിനെ ബാഗ് വാങ്ങി അതിലുള്ള ആഭരണങ്ങൾ പരിശോധിക്കാൻ ആരംഭിച്ചു അകത്തു നിന്നും കൊണ്ടുവന്ന ലിസ്റ്റും ആഭരണങ്ങളും പരിശോധിച്ച് നോക്കി കൃത്യമായി മാർക്ക് ചെയ്ത് എടുത്തുവച്ചു ,പിന്നെ അനൂപിന്റെ പേർക്ക് വൗച്ചർ എഴുതി പണം കൊടുത്തു, പിന്നെ പുതുതായി ചെയ്യേണ്ടുന്ന ആഭരണങ്ങൾ അനൂപിന് കൈമാറി , "അപ്പോൾ ശരി ഇതൊഴിച്ച് ബാക്കി മറ്റന്നാൾ തന്നെ തന്നോളൂ മുതലാളി വരുമ്പോൾ ഞാൻ പറഞ്ഞോളാം "അത് വാങ്ങാതെ അനൂപ് പറഞ്ഞു ഇതിവിടെ ഇരിക്കട്ടെ സദാശിവൻ സാറെ ഞാൻ ചന്തയിൽ പോയിട്ട് വരാം കുറച്ച്സാധനങ്ങൾ വാങ്ങണം "എന്നാൽ ശരി " സദാശിവൻ ബാഗ് തിരിച്ച് എടുത്ത് ചുവരിലെ ഷെൽഫിൽ വച്ചു പൂട്ടി.അനൂപ് പണം പോക്കറ്റിലിട്ട് പോവാനായി എഴുന്നേറ്റു. ഗ്ലാസ് ഡോറിന്റെ അടുത്തെത്തിയപ്പോൾ അത് പെട്ടെന്ന് തുറന്നു അത് വന്ന് അനൂപിന്റെ നെറ്റിയിൽ ഇടിച്ചു "അമ്മേ എന്ന് വിളിച്ച് അനൂപ് പിന്നോക്കം പോയി വേദനിച്ച് നെറ്റി തിരുമ്മതിനിടയിൽ അയാൾ കണ്ടു അവൾ! നേരത്തെ കണ്ടവൾ! മാനേജർ സദാശിവൻ ഓടി വന്നു അവൾ ആകെ പകച്ച് നിൽക്കുന്നു, കരയാൻ പോവുന്ന ഭാവം! പതുക്കെ നെറ്റിയിൽ നിന്ന് കയ്യെടുത്ത അനൂപ് അവളെ തന്നെ നോക്കി നിന്നു. സങ്കട ഭാവത്തിനിടക്ക് അവൾ ക്ഷമ ചോദിക്കുകയും മാനേജരോട് താൻ "ജോയിൻ ചെയ്യാനായി വന്നതാണ് "എന്നും പറയുന്നത് അനൂപ് കേട്ടു മാനേജരുടെ ആശ്വാസവാക്കുകളോ അവളെ ശകാരിക്കുന്നതോ ഒന്നും അവൻ പിന്നെ കേട്ടില്ല പിന്നെ ഒരു ഒരു സ്വപ്നാടകനെ പോലെ പുറത്തേക്ക് നടന്നു പതുക്കെ ആൾക്കൂട്ടത്തിൽ തനിയെ ഒഴുകി '' '' മുന്നോട്ട്........