മുക്കുപണ്ടം

മുക്കുപണ്ടം
* * * * * * * * * *
"എടാ ഉച്ചിയിൽ വെയിലടിച്ചു രണ്ടാമത്തെ കുർബാനക്കെങ്കിലും ഒന്നു പോടാ " അന്നാമ്മ അനൂപിന്റെ പുതപ്പ് വലിച്ചു മാറ്റി, അനൂപ് ജനലിലൂടെ അകത്തു കയറിയ സൂര്യനെ മറച്ച് കൊണ്ട് കമിഴ്ന്ന് കിടന്നു പിറുപിറുത്തു " ഒരു ദിവസമെങ്കിലും കിടന്നുറങ്ങാൻ സമ്മതിക്കില്ല" എടാ മതിയെടാ കർത്താവിനുള്ളത് കഴിഞ്ഞിട്ട് മതി ഉറക്കം! അന്നാമ്മാ അവനെ കുത്തി പൊക്കി കയ്യിലിരുന്ന കാപ്പി കൊടുത്തു.കട്ടിലിൽ നിന്നെഴുന്നേറ്റ് ഈർഷ്യയോടെ മുണ്ടും വാരി ചുറ്റി കാപ്പിയുമെടുത്ത് അനൂപ് പുറത്തേക്ക്, നടുവിലത്തെ മുറിയിൽ അപ്പൻ നിലത്ത് ഉടുമുണ്ട് പുതച്ച് കിടക്കുന്നു. അവിടെയാകെ അസഹ്യമായ നാറ്റം അനുഭവിച്ചറിഞ്ഞ അനൂപ് ചോദിക്കാനായി തിരിഞ്ഞപ്പോൾ അന്നാമ്മ മുന്നിൽ "ചോദിക്കടാ എന്താ നാറുന്നെ എന്ന് " എടാ ഇന്നലത്തെ പുകില് വല്ലതും നിനക്കോർമയുണ്ടോ? രണ്ടും കൂടി ശനിയാഴ്ച്ച കുടി കുടിച്ച് കുന്തം മറഞ്ഞപ്പോഴെ ഞാൻ പറഞ്ഞതാ അന്നമ്മ കണ്ണുരുട്ടി,തലേന്നത്തെ രംഗങ്ങൾ ഓർമ വന്ന അനൂപ് പുഞ്ചിരിച്ച് വരാന്തയിലേക്ക് നടന്നു. പത്രമെടുത്ത് അതിലേക്ക് മുഖം പൂഴ്ത്തി. പത്രത്താളിലെ ജ്വല്ലറിയുടെ പരസ്യത്തിൽ അവന്റെ കണ്ണുകൾ ഉടക്കി, പെട്ടെന്ന് ഞെട്ടി അകത്തേക്ക് പാഞ്ഞ അവൻ അമ്മയെ വിളിച്ചു "അമ്മെ ഇന്നലെ കൊണ്ടുവന്ന പൊതി " കയ്യിൽ ചട്ടുകവുമായി അന്നാമ്മ അകത്തുനിന്നു വന്നു അമ്മേ കൊതി " അയ്യടാ ആരാന്റെ മുതലും കൊണ്ട് വന്നിട്ട് വല്ല ഉത്തരവാദിത്വവും ഉണ്ടാ നിനക്ക്? ഞാൻ എടുത്ത് വച്ചിട്ടുണ്ട്, എന്താ ഇപ്പോ വേണോ?
വേണ്ട അനൂപ് ബ്രഷുമെടുത്ത് തലയിൽ എണ്ണയും പൊത്തി കുളിമുറിയിലേക്ക് നടന്നു, കുളിമുറിയിൽ നിന്ന് കുറച്ച് കഴിഞ്ഞപ്പോൾ പാട്ട് മൂളി തുടങ്ങി, എടാ തോർത്ത് വേണ്ടെ?അന്നാമ്മയുടെ വിളി കേട്ട് ഒരു കൈ പുറത്തേക്ക് നീണ്ടു തോർത്ത് കൈയ്യിൽ വച്ച് കൊടുത്ത്"ഇതിവിടെ പറ്റൂല നീ വേഗം ഒരു പെണ്ണ് കെട്ടിക്കോ അതാ നല്ലത്, അന്നാമ്മ തിരിഞ്ഞു അകത്ത് നിന്ന് മൂളി പാട്ട് തുടങ്ങിയപ്പോ ഒന്ന് കൂടി പിറുപിറുത്ത് അന്നാമ്മ പോയി.അനൂപ് കുളി കഴിഞ്ഞ് ഷർട്ടിന്റെ ബട്ടൺ ഇട്ടു കൊണ്ട് കണ്ണാടിക്കരികിലെത്തി, അപ്പൻ ഇനിയും ഉണർന്നിട്ടില്ല, അപ്പന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയ അനൂപിന് ചിരി പൊട്ടി, പതുക്കെ പോയി അമ്മയെ വിളിച്ചു കൊണ്ടുവന്നു അന്നാമ്മയും വന്നു കണ്ട് ചിരിച്ച് തുടങ്ങി പിന്നെ ഒരു തുണിയെടുത്ത് വറുഗ്ഗീസിന്റെ മുഖത്തുള്ള സിമന്റ് പൊടി തുടച്ച് കളയാൻ ശ്രമിച്ചു, ഇതിനിടയിൽ ഉണർന്ന വറുഗ്ഗീസ് കൈയിൽ തുണിയും ആയിരിക്കുന്ന അന്നമ്മയെ കണ്ട് പേടിച്ച് ചാടിയെണീറ്റു നീ എന്നെ കൊല്ലാൻ നോക്കുകയാണോ?് "ആ കൊല്ലും നിങ്ങളെ കൊല്ലണ്ട ഇനമാണ് ഉള്ള കുമ്മായവും  സിമൻറ് എല്ലാം മുഖത്ത് തേച്ചിട്ട് നിങ്ങളെ  കൊല്ലണ്ടേ നിങ്ങളെ? " വല്യ മേസിരി മേശിരി ആണ് ഒരു മേശിരി അതെങ്ങനെയാ ��ാ കുശവൻ പൊട്ട കലത്തിൽ അല്ലേ കഞ്ഞി വയ്ക്കുകയുള്ളൂ" ചമ്മിയ ചിരിയോടെ അനൂപിനെയും അന്നാമ്മ യുടെയും മുഖത്തേക്ക് നോക്കിയ നോട്ടം പതുക്കെ ചുവരിലേക്ക് നീണ്ടു അവിടെ തേക്കാത്ത ചുമര് അയാളെ നോക്കി ചിരിച്ചു. അനൂപ്  പുറത്തിറങ്ങിയപ്പോൾ അന്നമ്മ പറഞ്ഞു ടാ ഭക്ഷണം കഴിച്ചിട്ട് പോകാം ഉണ്ടാക്കിയിട്ടുണ്ട് വേണ്ടമ്മേ എനിക്കു വിശപ്പില്ല  ഞാൻ വന്നിട്ട് കഴിച്ചോളാം " അനൂപ് പോകുന്നത് നോക്കി വാതിൽ ചാരി  തിരിഞ്ഞ് അന്നമ്മ ചുമരിലേക്ക് നോക്കിയിരിക്കുന്ന തൻറെ കെട്ടിയോനെ കണ്ട് "മനുഷ്യാ ചുമരും നോക്കിയിരിക്കാതെ പല്ലുതേച്ച് വാ വല്ലതും  കഴിക്കാം, ഉടുമുണ്ട് നേരെയാക്കി എഴുന്നേറ്റ്  വർഗ്ഗീസ് മാപ്പിള ഒരു ബീഡിക്ക് തീപിടിപ്പിച്ചു.

Popular posts from this blog

പെണ്ണൊരുക്കത്തിന്റെ ഉള്ളൊഴുക്കുകൾ

അലമാരകൾക്കിടയിലെ ആളനക്കങ്ങൾ

കഞ്ചാവാടാ നല്ലത്