കൊടുത്താൽ കൊല്ലത്തും
കൊടുത്താൽ കൊല്ലത്തും കിട്ടും
* * * * * * * * * * * * * * * *
"അതെന്താണന്നല്ലേ? പറയാം
ഒരു
പഴങ്കഥ എന്നാൽ 4 - 5 വർഷം പുറകിലേക്ക്, പതിവ് വയനാട് യാത്രക്ക് ശേഷം രാത്രി ട്രെയിനിൽ മടങ്ങവെ വണ്ടി ഷൊർണൂർ വിട്ടപ്പോൾ അടുത്തുള്ള ആളൊഴിഞ്ഞ ബർത്തിൽ ഒരു ചെറിയ മൊബൈൽ കൂടെ ഒരു പോക്കറ്റ് ഡയറിയും കിടക്കുന്നു .ആരെയും കാണാഞ്ഞ് എടുത്ത് പരിശോധിച്ചു സംഭവം സ്വിച്ച് ഓഫ് ആണ് ആരെങ്കിലും ബാത്റൂമിൽ പോയതാണെന്ന് കരുതി കാത്തിരുന്നു, ആരും വന്നില്ല! ഡയറിയിൽ നിറയെ പൈസയുടെ കണക്കും നമ്പറുകളും മാത്രം! ഏതോ പ്രായമായ ആളിന്റെ ആണന്ന് കയ്യെഴുത്തുകളിൽ വ്യക്തം !1000 രൂപയുടെ മൊബൈൽ തിരിച്ച വിടെ ഉപേക്ഷിക്കാൻ ഒരു മടി വേറെ ആരെങ്കിലും എടുത്താൽ ഉടമക്ക് കിട്ടുമോ എന്നറിയില്ല ,എനിക്ക് അത് ആരായാലും എത്തിച്ചു കൊടുക്കയും വേണം, 2- 3 കൊല്ലം മുമ്പ് എന്റെ 'ഒരു സാദാ ഫോൺ നഷ്ടപെട്ടത് എനിക്ക് ഓർമ വന്നു. ഞാനത് പോക്കറ്റിലാക്കി, പിറ്റേന്ന് ജോലി സ്ഥലത്ത് വച്ച് ഡയറി വിശദമായി പരിശോധിച്ചു ഒരു ക്ലൂവും കിട്ടിയില്ല അവസാന പേജിൽ ഒരു ഹോട്ടലിന്റെ പേരും നമ്പറും !എന്തോ അതിൽ മനസ്സുടക്കി തലശ്ശേരിയിലെ ഒരു ഹോട്ടലിന്റെ പേരും കൂടെ, വണ്ടി വന്നത് വടക്കുനിന്ന് ആയത് കൊണ്ട് ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി ,വിളിച്ചു ചന്ദ്രൻ എന്ന ആ പേരുകാരന്റെ ഹോട്ടലാണ് അത്, മകളാണ് എടുത്തത് അച്ഛന് പാലക്കാട് തടിയുടെ ബിസിനസ്സ് ആണ് ഇന്നലെ പോയതാ എന്ന് പറഞ്ഞു. ഇങ്ങനെ ഒരു സാധനം കയ്യിൽ കിട്ടിയതായി പറഞ്ഞപ്പോൾ "അയ്യോ അച്ചന്റെ കണക്കും നമ്പറുകളും ആ ബുക്കിലാണല്ലോ ആളിപ്പോ പിരാന്ത് പിടിച്ച് നടക്കുന്നുണ്ടാവും എന്ന് ,എന്നാൽ അച്ചനോട് ഈ "മുതൽ " ഇവിടെ കിട്ടിയ വിവരം ഒന്നറിയിക്കു എന്ന് പറഞ്ഞ് വിളിക്കാൻ നമ്പറും കൈമാറി വച്ചു. പിറ്റേന്ന് വളരെ ആഹ്ളാദത്തോടെ അച്ചന്റെ വിളി വന്നു. ഇനി ഇത് വാങ്ങാൻ വരട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ട ഞാനയച്ചു തരാം എന്ന് പറഞ്ഞ് അഡ്രസ്സ് വാങ്ങി പിറ്റേന്ന് തന്നെ ഭംഗിയായി പൊതിഞ്ഞ് പാർസൽ അയച്ചു. 2-3 ദിവസത്തിന് ശേഷം എത്തിചേർന്ന മറുപടി വിളിയും 100 രൂപ മണിയോർഡറും കിട്ടി - " പാർസൽ ചെലവ് " അത് വേണ്ടായിരുന്നു എന്ന് പറഞ്ഞു വിളിച്ചപ്പോൾ എങ്കിലും അവരുടെ മറുപടി "നിങ്ങളുടെ പണം നിങ്ങൾക്ക് ചിലവ് ചെയ്യാനുള്ളതാണ് " ഇത് നഷ്ടപെട്ടിരുന്നെങ്കിൽ എനിക്ക് പതിനായിരങ്ങൾ പോയെനെ എന്ന് !നന്ദി വാക്കുകളാൽ ഫോൺ വെച്ചു.ഇത് കൊടുത്തത് .
ഇനി കിട്ടിയത്!
2 വർഷത്തിന് ശേഷം ഫാര്യക്ക് ഒരു ഇൻറർവ്യൂവിന് വേണ്ടി വയനാട് പി.എസ് സിയിലേക്ക് ,വീണ്ടും ഒരു ട്രെയിൻ യാത്ര! കാലു കുത്താനിടമില്ല എങ്ങെനെയോ ഷൊർണ്ണൂർ എത്തിയപ്പോൾ ഒരു മൂല കിട്ടി ചന്തി ഉറപ്പിച്ചു ഫാര്യക്ക് കുറച്ചു ദൂരെയായി ഇടം കിട്ടി സ്വസ്ഥമായി ഇരിക്കാൻ ബാഗ് മുകളിൽ തൂക്കി, അർദ്ധരാത്രിയായതിനാൽ ഊഞ്ഞാലാടിയ മയക്കം നന്നായി ഉറക്കി, കോഴിക്കോട് സ്റ്റേഷൻ സ്വാഗതം ചെയ്യുന്ന വാർത്തകൾ കേട്ട് ഞെട്ടിയുണർന്ന് ഫാര്യയെയും പെറുക്കി ബാഗ് എടുത്ത് പുറത്തിറങ്ങാൻ ഓടി ഒരു ഭാരക്കുറവ് ,ബാഗ് മാറി പോയിരിക്കുന്നു. അവിടെ മുഴുവൻ തിരഞ്ഞു എന്റെ ബാഗ് മാത്രം കാണാനില്ല! മാറി പോയതല്ല അടിച്ച് മാറ്റി പകരം വച്ചിരിക്കുന്നു. എന്റെയും ഭാര്യയുടെയും വസ്ത്രങ്ങൾ ,അനിയൻ വീട്ടിൽ മറന്നു വച്ച അനിയന്റെ മൊബൈൽ ഫോൺ, സിം കാർഡുകൾ, എല്ലാറ്റിനുമപരി സർട്ടിഫിക്കറ്റുകൾ, ഇൻറർവ്യൂ കാർഡ്! എല്ലാം നഷ്ടമായിരിക്കുന്നു . ആകെ കിളി പോയി! സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. ഇനി എങ്ങോട്ട് എന്നറിയാതെ കുറെ നേരം അവിടെ ഇരുന്നു.എന്തായാലും വയനാട്ടിൽ പോവാൻ ഇറങ്ങിയതല്ലെ പോയിട്ട് പി.എസ്സ് സ്സി യിൽ വിവരം പറയാം എന്ന് കരുതി വയനാടിന് ബസ്സു പിടിച്ചു.ബസ്സ് താമരശ്ശേരിയിൽ എത്തിയപ്പോൾ അമ്മാവന്റെ വിളി വന്നു.പി.എസ്സി ഓഫിസിൽ നിന്ന് വിളിച്ചിരുന്നു ഒന്നങ്ങോട്ട് വിളിക്കാൻ പറഞ്ഞു എന്ന്! ഇനി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട കാര്യം അറിഞ്ഞ് ഇനി വരണ്ടാ എന്ന് പറയാൻ വിളിക്കുന്നതാവോ? അതോ ഇൻറർവ്യൂ മാറ്റി വെച്ചോ എന്തായാലും വിളിച്ചു നോക്കാം!വിളിച്ചു
കാതിൽ തേൻ മഴയായി ആ വാക്കുകൾ, നിങ്ങളുടെ നഷ്ടപ്പെട്ട രേഖകൾ തിരൂരിൽ ഒരാൾക്ക് കിട്ടിയിട്ടുണ്ട് അത് കൈപറ്റാനായി അയാൾ നമ്പർ തന്നിട്ടുണ്ട് എന്ന്! ദൈവമേ എന്ന് ശക്തിയായി വിളിച്ചു. തിരിച്ച് തിരൂരിലെത്തി അദ്ദേഹത്തെ കണ്ടു പിടിച്ചു തിരൂരിലെ ഒരു തിയേറ്ററിലെ ഓപ്പറേറ്ററാണ് അദ്ദേഹം ,റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇത് കിട്ടിയത്, കെട്ടി പിടിച്ച് സന്തോഷം പ്രകടിപ്പിച്ച് കുട്ടികൾക്ക് മിഠായി വാങ്ങാൻ നിർബന്ധപൂർവ്വം കുറച്ച് നോട്ടുകളും അയാളുടെ പോക്കറ്റിൽ തിരുകി അയാളെ യാത്രയാക്കി! ഈ വിവരം അന്നേ ഫേസ് ബുക്കിലും പങ്കുവച്ചിരുന്നു. പറഞ്ഞു വന്നത്
കൊടുത്താൽ കൊല്ലത്തും കിട്ടും എന്നത് നന്മയുടെ കാര്യത്തിലും ശരിയാ! പ്രതിഫലം ആഗ്രഹിച്ചല്ല നന്മ ചെയ്യേണ്ടത് എങ്കിലും തിരിച്ചു കിട്ടുന്ന നന്മകളെ തിരിച്ചറിയാതെ പോവരുത്😊